Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം, അഞ്ചുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍
fire explosion
cancel

മുംബൈ: മഹാരാഷ്ട്രയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. പാല്‍ഗര്‍ ജില്ലയിലെ ദഹനുവിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് പ്രദേശത്തെ നടുക്കിയ സ്ഫോടനം നടന്നത്. കിലോമീറ്ററുകൾക്ക് അകലെ നിന്നുതന്നെ തീയും പുകയും കാണാമെന്ന് പരിസരവാസികൾ പറഞ്ഞു.

സ്‌ഫോടന സ്ഥലത്ത് നിന്ന് കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive fire at Maharashtra firecracker manufacturing unit
Next Story