Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2026 7:59 AM IST Updated On
date_range 4 Jun 2026 7:59 AM ISTബിഹാറിൽ ആശുപത്രിക്ക് തീപിടിച്ച് മൂന്ന് മരണം
text_fieldsbookmark_border
മുസഫർപൂർ: ബിഹാറിലെ മുസഫർപൂർ പ്രസാദ് ആശുപത്രിയിലെ ഐ.സി.യുവിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്നുമരണം സ്ഥിരീകരിച്ചു. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന പത്തോളം രോഗികൾ മരിച്ചതായി റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു.
നിരവധിപേർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അഞ്ചാംനിലയിലെ ഐ.സി.യുവിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി മുസഫർപൂർ ജില്ല മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടിത്തം സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

