സ്റ്റാർട്ടപ്പ് ലാബിൽനിന്ന് തീ പടർന്നു, 12 ലാബുകൾ കത്തിനശിച്ചു; ബയോ ഇന്നവേഷൻ സെന്റർ തീപിടിത്തത്തിൽ നഷ്ടം140 കോടി
text_fieldsബംഗളൂരു: ബംഗളൂരു ബയോ ഇന്നവേഷൻ സെന്ററിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ 140 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഐ.ടി.ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇലക്ട്രോണിക്‌സിറ്റി ഫേസ് ഒന്നിലെ ഹെലിക്സ് ബയോടെക് പാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 ലബോറട്ടറികൾക്കാണ് തീപിടിച്ചത്.
രണ്ടാം നിലയിലെ സ്റ്റാർട്ടപ്പ് ലബോറട്ടറിയിൽനിന്നാണ് തീ പടർന്നത്. തുടർന്ന് സമീപത്തെ 11 ലബോറട്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ടാം നില പൂർണമായി കത്തിനശിച്ചു.
കർണാടക ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സർവീസസ് (കെ.ബി.ഐ.ടി.എസ്), ഐ.ടി.ബി.ടി വകുപ്പ് എന്നിവയുടെ കീഴിൽ 10 ഏക്കർ കാമ്പസിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ലാബിലെ തീപ്പിടിത്തത്തിന് സാധ്യതയുള്ള ലായകം കൈകാര്യം ചെയ്തതിലുള്ള വീഴ്ചയാണ് തീപ്പിടിത്ത കാരണമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

