പാർലമെന്റിനടുത്തെ എം.പിമാർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല
text_fieldsന്യൂഡൽഹി: ഡൽഹിയിലെ പാർലമെന്റിനടുത്തുള്ള ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീപിടുത്തം. ബി.ഡി മാർഗിലെ ബഹുനില അപ്പാർട്ട്മെന്റുകളിലെ ഫ്ലാറ്റുകൾ രാജ്യസഭാ എം.പിമാരുടെതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. തീയണക്കാൻ രണ്ട് ഡസനോളം അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി. ഉച്ചക്ക് രണ്ടു മണിയോടെ തീ നിയന്ത്രണവിധേയമാക്കിയതായി ഡൽഹി ഫയർ സർവിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നത് പല ദൃശ്യങ്ങളിലും കാണാൻ കഴിഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ആർക്കും പരിക്കേറ്റതായും നിലവിൽ റിപ്പോർട്ടുകളില്ല.
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളിൽ ഫ്ലാറ്റുകളിൽനിന്നും വലിയ തീജ്വാലകൾ ഉയരുന്നത് കാണാം. അപ്പാർട്ടുമെന്റുകളുടെ താഴത്തെ രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ കണക്കാക്കിയിട്ടില്ല.
2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിരവധി ലോക്സഭാ, രാജ്യസഭാ എം.പിമാരുടെ വസതികൾ ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

