Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബിൽ മുഖംമൂടി സംഘം ക്രിസ്ത്യൻ പള്ളി തകർത്തു
text_fieldsbookmark_border
അമൃത്സർ: പഞ്ചാബിൽ മുഖംമൂടി ധരിച്ചെത്തിയ ഒരുകൂട്ടം ആളുകൾ ക്രിസ്ത്യൻ പള്ളി തകർത്തു. ഇന്ത്യ- പാക് അതിർത്തിക്കടുത്ത് തരൻ താരൻ ജില്ലയിൽ തക്കർപുര ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തിന്‍റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖം മറച്ചെത്തിയ നാലംഗ സംഘം സുരക്ഷ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൈ കെട്ടിയിട്ട് ചർച്ച് ആക്രമിക്കുകയായിരുന്നു. പള്ളിയിലെ രണ്ടു പ്രതിമകൾ തകർത്ത അക്രമികൾ പാസ്റ്ററുടെ കാറിന് തീയിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

