Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെസ്​റ്റോറന്‍റുകളുടെ...

റെസ്​റ്റോറന്‍റുകളുടെ പൂർണ തോതിലുള്ള പ്രവർത്തനം കോവിഡ്​ വ്യാപനത്തിന്​ വഴിയൊരുക്കുന്നുവെന്ന്​ പഠനം

text_fields
bookmark_border
റെസ്​റ്റോറന്‍റുകളുടെ പൂർണ തോതിലുള്ള പ്രവർത്തനം കോവിഡ്​ വ്യാപനത്തിന്​ വഴിയൊരുക്കുന്നുവെന്ന്​ പഠനം
cancel

ന്യൂയോർക്ക്​: മഹാമാരിക്കാലത്ത്​ റെസ്​​േറ്റാറന്‍റുകളിൽ ആളുകളെ കയറ്റിയിരുത്തി ഭക്ഷണം കൊടുത്തതാണ്​ കോവിഡ്​ വ്യാപനം കൂടാനും മരണസംഖ്യ വർധിക്കാനും കാരണമെന്ന്​ പഠനം. യു.എസ്​ ആസ്​ഥാനമായ സെ​േന്‍റഴ്​സ്​ ഫോർ ഡിസീസ്​ കൺട്രോൾ ആന്‍റ്​ പ്രിവൻഷൻ (സി.ഡി.സി) വെള്ളിയാഴ്ച പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ്​ റെസ്​റ്റോറന്‍റുകളുടെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചത്​ കോവിഡ്​ വ്യാപനത്തിന്​ വഴിയൊരുക്കിയെന്ന്​ വിശദീകരിക്കുന്നത്​. അതേസമയം, മാസ്​ക്​ ഉപയോഗിക്കുന്നത്​ കോവിഡ്​ 19 പടരുന്നതിനെ​ തടയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാസ്​ക്​ ധരിക്കു​േമ്പാൾ രോഗികളുടെ എണ്ണവും മരണ സംഖ്യയും കുറയുന്നു. എന്നാൽ, ആളുകൾ കൂട്ടമായി റെസ്​റ്റോറന്‍റുകളിൽ പോയി ഭക്ഷണം കഴിക്കുന്ന​ത്​ രോഗവ്യാപനത്തിന്​ ആക്കം കൂട്ടുന്നുവെന്ന്​ സി.ഡി.സി ഡയറക്​ടർ ​ഡോ. റോച്ചല്ലെ വലൻസ്​കി വൈറ്റ്​ഹൗസിൽ നടത്തിയ റിപ്പോർട്ട്​ അവതരണത്തിൽ പറഞ്ഞു.

യു.എസിൽ ചില സ്​റ്റേറ്റുകൾ മാസ്​ക്​ ഉപയോഗം നിർബന്ധമാക്കുന്നതിൽനിന്ന്​ ​പിന്നോട്ട്​ പോവുകയും, റെസ്​റ്റോറന്‍റുകളുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകുകയും ചെയ്​തതോടെയാണ്​ കാര്യങ്ങൾ കൈവിട്ടുപോയത്​. ആരോഗ്യ വകുപ്പ്​ അധികൃതരുടെ നിർദേശങ്ങളും മുന്നറിയിപ്പുകളും തള്ളി കഴിഞ്ഞയാഴ്ച ടെക്​സാസും കോവിഡ്​ 19 ന്‍റെ മുൻകരുതലുകളിൽ വ്യാപകമായ ഇളവുകൾ നൽകി. കോവിഡിനെ പ്രതിരോധിക്കുകയാണ്​ ഭരണകൂടത്തിന്‍റെ ലക്ഷ്യമെങ്കിൽ ആദ്യമായി നിയന്ത്രണം ഏർപ്പെട​ുത്തേണ്ട ഒന്നാണ്​ റെസ്​റ്റോറൻറ്​ കേന്ദ്രീകൃതമായ ഭക്ഷണ വിതരണമെന്ന്​ ഹാർവാർഡ് സർവകലാശാലയിലെ വിദഗ്ദ്ധനായ വില്യം ഹാനേജ് പറഞ്ഞു.

കഴിഞ്ഞവർഷം മാർച്ച് മുതൽ ഡിസംബർ വരെ വിവിധതലത്തിൽ ​േശഖരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിലാണ്​ സി.ഡി.സി പഠന റിപ്പോർട്ട്​ തയാറാക്കിയത്​. ജൂലൈയിൽ ​പത്ത്​ സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങളിൽ രോഗബാധിതരായ ആളുകൾ ഏതെങ്കിലും റെസ്റ്റോറന്‍റിൽനിന്ന്​ ഭക്ഷണം കഴിച്ചതായി കണ്ടെത്തി. എന്നാൽ മാസ്​ക്​ നിർബന്ധമാക്കിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുളളതായും കണ്ടെത്തിയതായി പഠനം പറയുന്നു.

നിയന്ത്രണങ്ങൾ നീക്കിയ ആദ്യ 40 ദിവസങ്ങളിൽ കോവിഡ്​ ​ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും ഗണ്യമായ വർധനവ് ഉണ്ടായില്ല. എന്നാൽ അതിനുശേഷം, കേസുകളുടെ വളർച്ചാ നിരക്കിൽ ഏകദേശം ഒരു ശതമാനവും​ മരണ നിരക്കിൽ രണ്ട്​ മുതൽ മൂന്ന്​ ശതമാനം വരെ പോയിന്‍റുകളും വർധിച്ചു. ആദ്യഘട്ടത്തിൽ റെസ്​റ്റോറന്‍റുകളിൽ പോയി ഭക്ഷണം കഴിക്കാൻ പലരും മടികാണിച്ചത്​ കൊണ്ടാണ്​ രോഗ വ്യാപന തോത്​ കുറഞ്ഞത്​. എന്നാൽ, കൂടുതൽ ഇളവുകൾ വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. റെസ്​റ്റോറന്‍റിനുള്ളിൽ ഭക്ഷണം കൊടുക്കുന്നതിന്​ പകരം തുറന്ന ഇടങ്ങളിലേക്ക്​ മാറ്റുക. ജീവനക്കാ​ർക്ക്​ മാസ്​ക് നിർബന്ധമാക്കുക. ഭക്ഷണം കഴിക്കാത്ത നേരത്തെല്ലാം മാസ്ക് ധരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുക തുടങ്ങിയ പ്രതിരോധ നടപടികൾ തുടരണമെന്നും റി​പ്പോർട്ട്​ നിർദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studyMask mandatesdiningcoronavirus spread
News Summary - Mask mandates, dining out influence coronavirus spread, finds study
Next Story