തിരുപ്പൂരിൽ ഇനി മാസ്ക് വസന്തം
text_fieldsചെന്നൈ: കയറ്റുമതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ തിരുപ്പൂർ, ഇൗറോഡ്, കോയമ്പത്തൂർ മേഖലകളിലെ വസ്ത്ര നിർമാണ യൂനിറ്റുകളിൽ മാസ്ക് നിർമാണം ത്വരിതഗതിയിൽ.
നോൺ സർജിക്കൽ- നോൺ മെഡിക്കൽ മാസ്കുകളാണ് കയറ്റുമതി ചെയ്യുക. പ്രത്യേക സാഹചര്യത്തിൽ മാസ്ക് കയറ്റുമതിക്ക് 300 കോടി രൂപയുടെ ഒാർഡറുള്ളതിനാൽ ഇതിെൻറ നിർമാണത്തിൽ ശ്രദ്ധിക്കാനാണ് ടെക്സ്റ്റൈൽ മേഖലയിലെ സംഘടനകൾ യൂനിറ്റുകളോട് ആവശ്യപ്പെട്ടത്. അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ഡെൻമാർക്ക്, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ഒാർഡർ.
നിലവിൽ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് മുഖ്യമായും മാസ്ക് കയറ്റുമതി. വിവിധ തുണിത്തരങ്ങളിൽ പലവിധ ഡിസൈനുകളിലായി നിർമിക്കുന്ന മാസ്ക്കുകളിലും ഫാഷൻഭ്രമം വ്യാപകമാവുകയാണ്. ഫാഷൻ മാസ്ക് നിർമാണത്തിൽ യൂനിറ്റുകൾ മത്സരിക്കുകയാണ്. ആഗോളതലത്തിൽ മാസ്ക് ധാരണം ഒഴിവാക്കപ്പെടാനാവാത്ത സാഹചര്യത്തിൽ ആവശ്യകത ഏറെക്കാലം തുടരുമെന്നാണ് തിരുപ്പൂർ എക്സ്പോർേട്ടഴ്സ് അസോസിയേഷൻ അറിയിച്ചത്. 4,000 കോടി രൂപയുടെ കയറ്റുമതി സാധ്യത നിലനിൽക്കുന്നതിനാൽ ഒരുലക്ഷം പേർക്ക് ഉടൻ ജോലി ലഭ്യമാവുമെന്ന് ഇന്ത്യൻ ടെക്സ്പ്രൂണേഴ്സ് ഫെഡറേഷൻ ഭാരവാഹികളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
