'കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്.എഫ്.ഐ.ഒ പാലിച്ചില്ല'; മാസപ്പടി കേസിൽ കേന്ദ്ര സർക്കാറിനെതിരെ ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങളുതിർത്ത് ഡൽഹി ഹൈകോടതി. കുറ്റപത്രം നൽകില്ലെന്ന് ഡൽഹി ഹൈകോടതിയിൽ നൽകിയ ഉറപ്പ് എന്തുകൊണ്ട് എസ്.എഫ്.ഐ.ഒ പാലിച്ചില്ലെന്ന് കോടതി ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് കേസ് വീണ്ടും ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. എസ്.എഫ്.ഐ.ഒക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി.എം.ആര്‍എല്‍ ഫയൽ ചെയ്ത ഹരജിയിലാണ് നടപടി.
ആദായനികുതിവകുപ്പിന്റെ തർക്കപരിഹാര ട്രിബ്യൂണൽ തീർപ്പു കൽപ്പിച്ച കേസിൽ എസ്.എഫ്.ഐ.ഒക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നുമായിരുന്നു സി.എം.ആർ.എല്ലിന്റെ ആവശ്യം. എഫ്.ഐ.ആര്‍ റദ്ദാക്കിയില്ലെങ്കിലും കുറ്റപത്രം കോടതിയുടെ അനുമതി ഇല്ലാതെസമർപ്പിക്കരുതെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യപ്രസാദ് പറഞ്ഞിരുന്നു. ഈ ആവശ്യം അംഗീകരിക്കാമെന്ന് വാക്കാൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിലുള്ളത്.
അതേസമയം, സി.എം.ആർ.എൽ എക്സാലോജിക് വിഷയത്തില്‍ എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ മെയ് 23ന് നാല് മാസത്തേക്ക് കൂടി കേരള ഹൈകോടതി തടഞ്ഞിരുന്നു. സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

