മാരുതി പ്ലാൻറിലെ അക്രമം: 13 മുൻ ജീവനക്കാർക്ക് ജീവപര്യന്തം
text_fieldsഗുഡ്ഗാവ്: 2012ൽ മാരുതിയുടെ മനേസർ പ്ലാൻറിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 13 മുൻ ജീവനക്കാർക്ക് ജീവപര്യന്തം. ആക്രമണത്തിൽ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മരിച്ചിരുന്നു.ഗുഡ്ഗാവ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ ജഡ്ജി ആർ.പി. ഗോയലാണ് ശിക്ഷ വിധിച്ചത്. കൊലപാതകക്കേസിൽ 13 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അക്രമം, കലാപം, കൊലപാതകശ്രമം എന്നിവയിൽ പ്രതികളായ മറ്റ് 18 പേരിൽ നാല് പേർക്ക് അഞ്ചു വർഷം തടവാണ് ശിക്ഷ. ബാക്കി 14 പേർക്കും 2500 രൂപ പിഴയും. ഇൗ 14 പേരും ഇതിനകം നാലര വർഷം തടവുശിക്ഷ അനുഭവിച്ചതായി കോടതി ചൂണ്ടിക്കാണിച്ചു.വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷക പറഞ്ഞു. 31 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി േകസിൽ 117 പേരെ വെറുതെ വിട്ടിരുന്നു.ഒരു ജീവനക്കാരന് നേരെ അച്ചടക്കനടപടിയെടുത്തതിൽ ജീവനക്കാർ പ്രതിഷേധിച്ചത് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 148 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
