Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചട്ടങ്ങൾ പാലിച്ച്...

ചട്ടങ്ങൾ പാലിച്ച് വിവാഹം; നവദമ്പതികൾക്ക്​ വേറിട്ട ആശംസയു​മായി മഹാരാഷ്​ട്ര പൊലീസ്​

text_fields
bookmark_border
ചട്ടങ്ങൾ പാലിച്ച് വിവാഹം; നവദമ്പതികൾക്ക്​ വേറിട്ട ആശംസയു​മായി മഹാരാഷ്​ട്ര പൊലീസ്​
cancel

നാസിക്​: കോവിഡ്​ കാലത്ത്​ മനം മടുപ്പിക്കുന്ന വാർത്തകൾക്കിടയിൽ ചില സന്തോഷകരമായ മുഹൂർത്തങ്ങളുണ്ടാവാറുണ്ട്​. നാഷിക്കിലെ വീട്ടിൽ വെച്ച്​ ലോക്​ഡൗൺ ചട്ടങ്ങൾ പാലിച്ച്​ വിവാഹിതരായ നവദമ്പതികൾക്ക്​ മഹാരാഷ്​ട്ര പൊലീസ്​ നൽകിയ ഹൃദയഹാരിയായ ആശംസ വിഡിയോ അത്തരത്തിലൊന്നാണ്​. 

ഇൻസ്​റ്റഗ്രാമിലാണ്​ രണ്ടുമിനിറ്റിൽ താഴെയുള്ള വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. വിവാഹ വസ്​ത്രങ്ങളണിഞ്ഞ്​ വീടിൻെറ ബാൽക്കണിയിൽ നിൽക്കുന്ന ദമ്പതികളെ ലൗഡ്​ സ്​പീക്കർ ഉപയോഗിച്ച്​​ ആദ്യമൊരു പൊലീസുകാർ ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്​തു​. തുടര്‍ന്ന് കേള്‍ക്കുന്നത് ‘മുബാറക്ക് ഹൊ മുബാറക്ക് ഹൊ യെ ശാദി തുമാരി’ എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ്​ ഗാനമാണ്. ഇരുവർക്കുമായി ബോളിവുഡ്​ ഗാനം സമർപിച്ചതോടൊപ്പം പൊലീസ്​ സംഘം കൈയ്യടികളും പാസാക്കി. പൊലീസി​​െൻറ അപ്രതീക്ഷിത പ്രവർത്തിയിൽ മനംനിറഞ്ഞ്​ നവവധുവി​​െൻറ കണ്ണുകൾ ഇടക്ക്​ ഈറനണിയുന്നത്​ വീഡിയോയിൽ കാണാം. 

മഹാരാഷ്​ട്ര മുഖ്യമ​ന്ത്രി ഉദ്ധവ്​ താക്കറെ ഔദ്യോഗിക ഇൻസ്​റ്റഗ്രാം അക്കൗണ്ടിലൂടെ നവദമ്പതികളുടെ നടപടിയെ പ്രശംസിക്കുകയും വിഡിയോ പങ്കു​െവക്കുകയും ചെയ്​തു. ഇന്ത്യയിൽ കോവിഡ്​ ​ഏറെ നാശം വിതച്ച സംസ്​ഥാനങ്ങളിലൊന്നാണ്​ മഹാരാഷ്​ട്ര. രോഗികളുടെ എണ്ണം13000 കടന്നപ്പോൾ 548 ആളുകളാണ്​ സംസ്​ഥാനത്ത്​ മരിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra policeReceptionMaharashtra CMLockdown Weddingapplaud couplenashik coupleweddin
News Summary - "Married At Home" Maharashtra Couple Get warm Reception From police- india
Next Story