കന്നട വധുവുമായി കേരളത്തിലേക്ക് ‘ആനവണ്ടി’ യുടെ മംഗളയാത്ര
text_fieldsബംഗളൂരു: ചെണ്ടുമല്ലിപൂ മാലചാർത്തി അണിഞ്ഞൊരുങ്ങി നിന്ന കേരള ആർ.ടി.സിയുടെ സൂപ്പർ എ ക്സ്പ്രസിൽ ആരതിയുഴിഞ്ഞും മുല്ലപ്പു ചാർത്തിയും നവവധു. ബസിൽ കയറാൻ കാത്തുനിൽക്കുന് ന ബന്ധുക്കൾ. ചടങ്ങുകൾക്കുശേഷം വധുവും ബന്ധുക്കളും ബസിലേക്ക്. എല്ലാവരും കയറിയെന്നു റപ്പുവരുത്തി വീട്ടുകാരനെപോലെ കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു, ഡ്രൈവർ വണ്ടിയെടുത്തു.
അങ്ങനെ കന്നട വധുവും ബന്ധുക്കളുമായി ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ‘ആനവണ്ടി’ യുടെ അന്തർ സംസ്ഥാന മംഗളയാത്ര ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 10.30ന് ബംഗളൂരു- തലശ്ശേരി (എ.ടി.സി 129) സൂപ്പർ എക്സ്പ്രസ് ബസ് സർവിസാണ് കല്യാണട്രിപ്പായത്. രാത്രി പുറപ്പെട്ട സൂപ്പർ എക്സ്പ്രസ് ബസ്, വധുവും ബന്ധുക്കളും ഉൾപ്പെട്ട 39 പേരെയും സുരക്ഷിതമായി തലശ്ശേരിയിലെത്തിച്ചു. അധ്യാപിക ബംഗളൂരു ഗാന്ധിനഗർ വിൽസൻ ഗാർഡൻ സ്വദേശിനി ശോഭയും ബംഗളൂരുവിൽ ബിസിനസുകാരനായ തലശ്ശേരി പൊയിലൂർ സ്വദേശി ലിബിത്തിെൻറയും വിവാഹത്തിനാണ് ബസ് ബുക്ക് ചെയ്തത്.
തലശ്ശേരി ജഗനാഥ ക്ഷേത്രത്തിലെ വിവാഹശേഷം വധുവിെൻറ ബന്ധുക്കൾ ബുധനാഴ്ച രാത്രി എട്ടിന് മടങ്ങിയതും ഇതേ ബസിലാണ്. കേരള ആർ.ടി.സിയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന വരൻ ലിബിത്ത് തന്നെയാണ് ഒരു മാസം മുമ്പ് ഷെഡ്യൂൾ ബസായ സൂപ്പർ എക്സ്പ്രസിെൻറ അങ്ങോട്ടുമിങ്ങോട്ടുമുള്ള സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്തത്. കെ.എസ്.ആർ.ടി.സിയോടുള്ള ഇഷ്ടം തന്നെയാണ് തീരുമാനത്തിന് പിന്നിലെന്നും ലിബിത്ത് മാധ്യമത്തോട് പറഞ്ഞു. നേരത്തേ ആയതിനാൽ മറ്റാരും റിസർവ് ചെയ്തിരുന്നില്ല.
തലശ്ശേരി സ്വദേശി സി.വി മാർട്ടിനായിരുന്നു കണ്ടക്ടർ. തലശ്ശേരി സ്വദേശി എം. ഷമീം സാരഥിയും. ബസ് മുഴുവനായും നേരത്തേ തന്നെ റിസർവ് ചെയ്തതിനാൽ ചൊവ്വാഴ്ച രാത്രി ഗാന്ധിനഗർ വിൽസൻ ഗാർഡനിലെത്തി വധുവിനെയും ബന്ധുക്കളെയും സ്വീകരിക്കുകയായിരുന്നുവെന്നും തലശ്ശേരി ഡിപ്പോവരെയായിരുന്നു സർവിസെന്നും ബംഗളൂരു യൂനിറ്റ് കൺട്രോളിങ് ഇൻസ്പെക്ടർ പ്രേംലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
