Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ കാലത്ത്​...

ലോക്​ഡൗൺ കാലത്ത്​ കല്യാണവും ഒാൺലൈൻ

text_fields
bookmark_border
ലോക്​ഡൗൺ കാലത്ത്​ കല്യാണവും ഒാൺലൈൻ
cancel

ബംഗളൂരു: നാടോടു​േമ്പാൾ നടുവിൽ ഒാടണമെന്നാണ്​ ചൊല്ല്​. ലോക്​ഡൗൺ കാലത്ത്​ കല്യാണ ചടങ്ങുകളും ഒഴിവാക്കേണ്ടി വ ന്നപ്പോൾ എല്ലാം ഒാൺലൈനിലാക്കിയാണ്​ കർണാടകയിലെ നവദമ്പതികൾ വൈറലായത്​. എല്ലാവരും കല്യാണം നീട്ടിവെക്കുകയോ ലേ ാക്​​ഡൗൺ നിയമങ്ങൾ പാലിച്ച്​ വിവാഹചടങ്ങുകൾ നടത്തുകയോ ചെയ്യു​േമ്പാഴാണ്​ വടക്കൻ കർണാടകയിൽനിന്നൊരു​ ന്യു​െജൻ കല്യാണ വാർത്ത​.

ധാർവാഡ്​ സ്വദേശിയായ ഇംറാനും കൊപ്പാൽ ഗംഗാവതി സ്വദേശിനിയുമായ തസ്​മ ബീഗവുമാണ്​ വേറി​​െട്ടാരു വിവാഹചടങ്ങിലൂടെ പുതുജീവിതത്തിലേക്ക്​ പ്രവേശിച്ചത്​. ലോക്ക്​ഡൗൺ കാരണം ഒരു തവണ നീട്ടിവെച്ചതായിരുന്നു ഇവരുടെ വിവാഹം. ലോക്​​ഡൗൺ നീട്ടിയതോടെ ഇനി കല്യാണം നീ​േട്ടണ്ടതില്ലെന്ന്​ ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചു.

കഴിഞ്ഞദിവസം വധുവും വരനും അവരവരുടെ വീട്ടിൽ അണിഞ്ഞൊരുങ്ങി വിവാഹചടങ്ങിനായി ഇരുന്നു. ലാപ്​ടോപ്​ തുറന്നുവെച്ച്​ വിഡിയോ കാളിലൂടെയായിരുന്നു ചടങ്ങ്​. പുരോഹിത​​െൻറ കാർമികത്വ ചടങ്ങുകളും മറ്റും പതിവുപോലെ നടന്നു. അങ്ങനെ അകലങ്ങളിലിരുന്ന്​ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇംറാനും തസ്​മ ബീഗവും വിവാഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakalock downonline marriage
News Summary - marriage through online in the time of covid
Next Story