വിവാഹം മുടങ്ങുന്നു, ബാർബർ ഷോപ്പുകളിൽ കയറ്റുന്നില്ല, ആശങ്കയൊഴിയാതെ ബുൽഡാനയിലെ മുടികൊഴിച്ചിൽ
text_fieldsമുംബൈ: അസ്വാഭാവിക മുടികൊഴിച്ചിലും, കഷണ്ടിയും റിപ്പോർട്ട് ചെയ്ത് 3 ആഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാകാതെ അധികൃതർ. കൊങ്കൺ മേഖലയിലെ ബുൽഡാനയിലെ 12 ഗ്രാമങ്ങളിലാണ് അസ്വാഭാവിക മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്.
ഇതൊരു വലിയ രോഗമായിട്ടാണ് ആളുകൾ കണക്കാക്കുന്നതെന്നും തുടർന്ന് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങൾ വരെ മുടങ്ങിപോവുകയാണെന്നും ഗ്രാമീണർ തങ്ങളുടെ ആശങ്ക പങ്കുവെക്കുന്നു. ബാർബർഷോപ്പുകളിൽ മുടിവെട്ടിത്തരാൻ തയ്യാറാകുന്നില്ലെന്നും ചടങ്ങുകളിൽ നിന്ന് ഉൾപ്പടെ മാറ്റിനിർത്തുന്ന സാഹചര്യമാണെന്നും അധികൃതരോടു നാട്ടുകാർ പറഞ്ഞു.
വിഷയം ഗൗരവമെന്നിരിക്കെ ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് 50ൽ ഏറെ വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അതേസമയം നിലവിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കൽ റിസർച് കൗൺസിലിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബുൽഡാന കലക്ടർ വ്യക്തമാക്കി . മുടികൊഴിച്ചിൽ തടയുന്നതിന് , മുൻ കരുതൽ നടപടിയായി ഗ്രാമങ്ങളിലെ മുഴുവൻ ജലാശയങ്ങളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകിയിരിക്കുയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

