18 വയസ്സിനു താഴെ പെൺകുട്ടികളുടെ വിവാഹം: വിശദീകരണം തേടി കോടതി
text_fieldsനൈനിതാൾ: 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് മുസ്‍ലിം വ്യക്തി നിയമപ്രകാരം വിവാഹത്തിനുള്ള അനുമതി റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ ഉത്തരാഖണ്ഡ് ഹൈകോടതി സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ വിശദീകരണം തേടി.
യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് വിപിൻ സാംഖി, ജസ്റ്റിസ് ആർ.സി. കോൾബി എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്. മുസ്‍ലിം വ്യക്തിനിയമ പ്രകാരം 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിവാഹം സാധുവായതിനാൽ വിവാഹിതരായ പെൺകുട്ടികളുടെ സംരക്ഷണത്തിന് കോടതികൾക്കാണ് ബാധ്യതയെന്ന് പരാതിയിൽ പറയുന്നു.
ചെറിയ പ്രായത്തിൽ പെൺകുട്ടികൾ കുഞ്ഞിന് ജന്മം നൽകുന്നതും ശാരീരിക ബന്ധം സ്ഥാപിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു. അതിനാൽ 18 വയസ്സെത്താത്ത പെൺകുട്ടികളുടെ വിവാഹം സാധുവായി പരിഗണിക്കുന്നത് ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമപ്രകാരം കുറ്റകരമാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

