Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരന്​ രണ്ടിന്‍റെ...

വരന്​ രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വധു മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപ്പോയി

text_fields
bookmark_border
വരന്​ രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വധു മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപ്പോയി
cancel

മഹോബ (ഉത്തർപ്രദേശ്​): കണക്കിലെ ഗുണനപ്പട്ടികക്ക്​ വൈവാഹിക ജീവിതത്തിൽ വല്ല റോളും ഉ​ണ്ടോ എന്ന്​ ചോദിച്ചാൽ ഉണ്ടെന്നാണ്​ ഉത്തർ പ്രദേശിലെ മഹോബ ജില്ലക്കാരനായ യുവാവിന്​ പറയാനുള്ളത്​. ശനിയാഴ്ചയായിരുന്നു​ വരനും സംഘവും വിവാഹത്തിനെത്തിയത്​​. വരന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ പ്രതിശ്രുത വധു ലളിതമായ ഒരു കണക്ക്​ പരീക്ഷ മുന്നോട്ടു ​െവക്കുകയായിരുന്നു. അക്കം രണ്ടിന്‍റെ ഗു​ണനപ്പട്ടിക ചൊല്ലാനായിരുന്നു ആവശ്യം. വരൻ​ പരീക്ഷയിൽ പരാജയപ്പെട്ടതോടെ വിവാഹം മുടങ്ങി. മഹോബ ജില്ലയിലെ ധാർവാർ ഗ്രാമത്തിലാണ്​ സംഭവം​.

ഇരു കുടുംബത്തിലെയും അംഗങ്ങളും ഗ്രാമീണരും ചടങ്ങിനായി ഒത്തുകൂടിയിരുന്നു. വിവാഹച്ചടങ്ങുകൾ തുടങ്ങാനിരിക്കേ പെൺകുട്ടി മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപോകുകയായിരുന്നു. ഗണിതത്തിന്‍റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരാളെ തനിക്ക്​ വേണ്ടെന്ന്​ പറഞ്ഞായിരുന്നു പെൺകുട്ടി വിവാഹം വേണ്ടെന്ന്​ വെച്ചത്​. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

'വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുകയായിരുന്നു. അയാൾ സ്​കൂളിന്‍റെ പടി പോലും കടന്നിട്ടുണ്ടാകില്ല. വരന്‍റെ കുടുംബം ഞങ്ങളെ ചതിച്ചു. സാമൂഹത്തിന്‍റെ കുറ്റപ്പെടുത്തലുകളും മറ്റും മാനിക്കാതെ എന്‍റെ ധീരയായ സഹോദരി വിവാഹം വേണ്ടെന്ന്​ വെച്ചു' -വധുവിന്‍റെ ബന്ധുവായ പെൺകുട്ടി പറഞ്ഞു.

ഇരു കുടുംബങ്ങളും ചേർന്ന്​ വിഷയം ഒത്തുതീർപ്പാക്കിയതിനാൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തില്ല. പരസ്​പരം നൽകിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നൽകാമെന്ന വ്യവസ്​ഥയിലായിരുന്നു ഒത്തുതീർപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathsmarriage cancelledUttar Pradesh
News Summary - Marriage called off due to groom fails to recite table of 2
Next Story