Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരിയാറെ...

പെരിയാറെ അധിക്ഷേപിച്ച്​ കട്​​ജു; ബ്രിട്ടീഷ്​ ​ഏജ​ന്‍റെന്നും ആരോപണം

text_fields
bookmark_border
പെരിയാറെ അധിക്ഷേപിച്ച്​ കട്​​ജു; ബ്രിട്ടീഷ്​ ​ഏജ​ന്‍റെന്നും ആരോപണം
cancel

ദ്രാവിഡർ കഴകം നേതാവും സാമൂഹിക പരിഷ്​കർത്താവുമായ പെരിയാറെ അധിക്ഷേപിച്ച്​ മുൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​​ മാർകണ്ഡേയ കട്​ജു. സമൂഹമാധ്യമത്തിലൂടെയാണ്​ അദ്ദേഹം പരിയാറെ രൂക്ഷമായി വിമർശിച്ചത്​. ബ്രിട്ടീഷ് ഏജൻറും രാജ്യദ്രോഹിയുമാണ്​ പെരിയാറെന്നാണ്​ കട്​ജുവി​െൻറ കണ്ടെത്തൽ. ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിക്കാൻ പെരിയാർ ആഗ്രഹിച്ചി​െല്ലന്നും അതിനാലാണ്​ ഒാഗസ്​റ്റ്​ 15ന്​ അദ്ദേഹം കരിദിനം ആചരിച്ചതെന്നുമാണ്​ കട്​ജു കുറിച്ചത്​.

ചെന്നൈയിലെ ത​െൻറ സുഹൃത്ത്​ മീനവിശ്വനാഥ്​ അയച്ചുതന്നതെന്ന്​ പറഞ്ഞ്​ ഒരു പഴയ തമിഴ്​ പോസ്​റ്ററും കട്​ജു പങ്കുവച്ചിട്ടുണ്ട്​. 'ബ്രിട്ടീഷ് ഏജൻറും രാജ്യദ്രോഹിയുമായ പെരിയാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന്​ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ്​ ഇയാൾ ഓഗസ്റ്റ് 15 നെ ത​െൻറ പ്രസിദ്ധീകരണത്തിൽ കറുത്ത ദിനമായി പ്രഖ്യാപിച്ചത്​. ചെന്നൈയിലെ എെൻറ സുഹൃത്ത്​ മീനവിശ്വനാഥ്​ അയച്ചുതന്ന ചിത്രം'-എന്നാണ്​ കട്​ജു ​ഫേസ്​ബുക്കിൽ കുറിച്ചത്​. പോസ്​റ്റ്​ വൈറലായതോടെ തമിഴ്​നാട്ടുകാർ പ്രതിഷേധവുമായി രംഗ​െത്തത്തി.

കട്​ജുവിനെ വിമർശിച്ചുകൊണ്ട്​ വലിയതോതിൽ കമൻറുകളും പോസ്​റ്റിന്​ ലഭിച്ചിട്ടുണ്ട്​. ഇതിൽ പ്രകോപിതനായ കട്​ജു മറ്റൊരു പോസ്​റ്റും പങ്കുവച്ചിട്ടുണ്ട്​. അതിൽ ത​െൻറ വിമർശനങ്ങൾ ആവർത്തിക്കുകയാണ്​ അദ്ദേഹം ചെയ്​തത്​.'എനിക്ക് തമിഴരെക്കുറിച്ച് ഉയർന്ന അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, ചതിയനും ബ്രിട്ടീഷ് ഏജൻറുമായ പെരിയാറിനെക്കുറിച്ചുള്ള എ​െൻറ പോസ്റ്റിനോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നത്​ അവരിൽ വലിയൊരു വിഭാഗം മസ്​തിഷ്​കപ്രക്ഷാളനം സംഭവിച്ച വിഡ്ഡികളാണെന്നാണ്​'-എന്നാണ്​ രണ്ടാമത്തെ പോസ്​റ്റിൽ കട്​ജു കുറിച്ചത്​. ഇതിനടിയിലും വൻ പ്രതിഷേധമാണ്​ ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:katjuMarkandey Katjuperiyarjustice katjuthamilnadu
Next Story