Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Curry Leaves
cancel
Homechevron_rightNewschevron_rightIndiachevron_rightആമസോണിൽ 'കറിവേപ്പില',...

ആമസോണിൽ 'കറിവേപ്പില', വിൽക്കുന്നത്​ കഞ്ചാവും; എൻ.സി.ബി ​അന്വേഷിക്കണമെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: കഞ്ചാവ്​ വിൽപനക്കുള്ള മാധ്യമമായി ഇകെ​ാമേഴ്​സ്​ ഭീമൻമാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിൽ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അന്വേഷണം വേണമെന്ന്​ ആവശ്യം. സംഭവത്തിൽ എൻ.സി.ബി ഇടപെടണ​മെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ ട്രേഡേർസാണ്​ രംഗത്തെത്തിയത്​.

മധ്യപ്രദേശിൽ കഞ്ചാവ്​ കച്ചവടത്തിനുള്ള മാധ്യമമായി ആമസോണിനെ ഉപയോഗിക്കു​ന്നുവെന്നാണ്​ ആരോപണം. ഇത്തരം വിൽപ്പനക്കെതിരെ അന്വേഷണം വേണം -വ്യാപാരി യൂണിയൻ ​സെക്രട്ടറി ജനറൽ പ്രവീൻ ഖണ്ഡേൽവാൾ ആവശ്യപ്പെട്ടു.

ഭിന്ദ്​ ജില്ലയിലെ വഴിയോര ഭക്ഷണശാലയിൽനിന്ന്​ മധ്യപ്രദേശ്​ പൊലീസ്​ 20 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. അന്വേഷണത്തിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന്​ കഞ്ചാവ്​ എത്തിക്കാൻ ആമസോണിനെ ഉപയോഗിച്ചുവെന്ന്​ അവർ വെളിപ്പെടുത്തി.

'ആമസോണിലൂടെ നാലുമാസത്തോളം അവർ 1000 കിലോ കഞ്ചാവ്​ ഇത്തരത്തിൽ കടത്തി. 1.10 കോടി രൂപ വരും ഇതിന്‍റെ വിപണിമൂല്യം' -ഭിന്ദ്​ ഡി.എസ്​.പി മനോജ്​ കുമാർ സിങ്​ പറഞ്ഞു.

പിടിയിലായ രണ്ടുപേരും കഞ്ചാവ്​ മാഫിയയുടെ ഭാഗ​മാണെന്നും നാലു​പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ആറുപേരെ തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കറിവേപ്പില എന്ന പേരിലാണ്​ ഇവർ ആമസോണിലൂടെ കഞ്ചാവ്​ കടത്തിയത്​. ഭിന്ദ്​, ആഗ്ര, ഡൽഹി, ഗ്വാളിയാർ, കോട്ട എന്നിവിടങ്ങളിലെ ഏജന്‍റുമാർക്ക്​ ഇവ എത്തിക്കും.

സംഭവത്തിൽ ആമസോണിന്‍റെ പ്രദേശിക എക്​സിക്യൂട്ടീവിന്​ സമൻസ്​ അയച്ചതായാണ്​ വിവരം. അതേസമയം, വിൽപ്പനക്കാരന്‍റെ ഭാഗത്ത്​ എന്തെങ്കിലും വീഴ്ചയു​ണ്ടായോയെന്ന്​ കമ്പനി പരിശോധിക്കുമെന്ന്​ ആമസോൺ വക്താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarijuanaAmazonNCBcurry leaves
News Summary - Marijuana sold as kadi patta through Amazon demands NCB probe
Next Story