മുംബൈയിൽ മറാത്തി മീഡിയം സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു; മറാത്തി സംസ്കാരം തകർക്കാൻ ഗൂഢനീക്കമെന്ന് ആരോപണം
text_fieldsമുംബൈ: മുംബൈയിൽ മറാത്തി മീഡിയം സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു; ഇതേത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നു. മറാത്തി അഭ്യാസ് കേന്ദ്ര, നിരവധി സംഘടനകൾ, മറാത്തി സംരക്ഷകർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചിന് തയാറെടുക്കുന്നു. ഈ മാസം 18ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ഓഫിസിലേക്കാണ് മാർച്ച്.
മറാത്തി സ്കൂളുകൾ അടച്ചുപുട്ടാനായി കോർപറേഷൻ നിഗൂഢമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് ഇവർ ആരോപിച്ചു. മാഹിം, ഘർ, ബാന്ധ്ര, ഗോവന്ദി, കൊളാബ എന്നിവിടങ്ങളിലെ മറാത്തി മീഡിയം സ്കൂളുകളാണ് അറകുറ്റപ്പണികൾക്കെന്ന വ്യാജേന അടച്ചുപൂട്ടിയത്. നഗരത്തിലെ മറാത്തി സ്കൂൾ സംസ്ക്കാരം തന്നെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണിതെന്നാണ് ആരോപണം.
അടച്ചുപുട്ടുന്ന സ്കൂളുകൾ ഇതേ സ്ഥലത്ത് ഇതേ രൂപത്തിൽ വീണ്ടും തുടങ്ങുമോ എന്ന കാര്യത്തിൽ കോർപറേഷൻ ഒരു ഉറപ്പും നൽകുന്നില്ലെന്ന് മറാത്തി അഭ്യാസ് കേന്ദ്ര പ്രസിന്റ് ഡോ. ദീപക് പവാർ പറഞ്ഞു. സ്കൂളുകൾ പുട്ടിയശേഷം സ്ഥലം ബിൽഡർമാർക്ക് വ്യവസായ ഉപയോഗങ്ങൾക്ക് കൈമാറാനാണ് കോർപറേഷന്റെ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
മറാത്തി സ്കൂളുകളുടെ നടത്തിപ്പിൽ ഉത്തരവാദപ്പെട്ട അധികൃതർ കുറെയധികം കാലമായി കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും യാതൊരുവിഥ ഗവൺമെന്റ് സഹായവും സ്കൂളുകൾക്ക് കാലങ്ങളായി ലഭിക്കുന്നില്ലെന്നും വിദ്യാഭ്യാസ വിജക്ഷകൻമാരുടെയും സാമൂഹികപ്രവർത്തകരുടെയും അധ്യാകപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ദാദറിൽ നടന്ന സമ്മേളനം ആരോപിച്ചു.
കോർപറേഷൻ മറാത്തി സ്കൂളുകൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കണമെന്നും സ്കൂളിന്റെ ഭൂമി അതേ സ്കൂളിനല്ലാതെ മറ്റൊരുകാര്യത്തിനും ഉപയോഗിക്കില്ലെന്നും മറാത്തി സ്കൂളുകളിൽ തുടർന്ന് പഠിക്കാനുള്ള അവകാശം കുട്ടികൾക്ക് ഉറപ്പാക്കുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

