ആംബുലൻസ് എത്തിയില്ല; പ്രസവത്തെ തുടർന്ന് മറാത്തി നടിയും കുഞ്ഞും മരിച്ചു
text_fieldsമുംബൈ: പ്രസവശേഷം വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മറാത്തി നടിയും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമ -ടിവി താരമായ പൂജ സുൻജാറും (25) കുഞ്ഞുമാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.
മഹാരാഷ്ട്രയിലെ ഹിൻഗോളി ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ രണ്ട് മണിയോടെ
പ്രസവവേദനയെ തുടര്‍ന്ന് പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ച് പൂജ പ്രസവിച്ചെങ്കിലും കുഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. ആരോഗ്യനില മോശമായതിനാൽ പൂജയെ ഹിൻഗോളി സിവില്‍ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാൽ ആംബുലൻസ് ലഭിക്കാൻ വൈകിയതോടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
ആംബുലന്‍സെത്തി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രക്കിടെ രാവിലെ ആറരയോടെ പൂജയും മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതാണ് പൂജയുടേയും കുഞ്ഞിെൻറയും ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൂജ സുൻജാർ രണ്ട് മറാത്തി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്്. കൂടാതെ ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
