മറാത്താ സംവരണം: ആത്മഹത്യക്ക് ശ്രമിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധം
text_fieldsഒൗറംഗാബാദ്: സർക്കാർ േജാലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്താ സമുദായം നടത്തുന്ന പ്രക്ഷോഭം അക്രമാസക്തം. പ്രതിഷേധക്കാരിൽ രണ്ടുപേർ ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ജയന്ത് സൊനാവ്നെ എന്നയാൾ നദിയിൽ ചാടിയും ജഗന്നാഥ് സൊനാവ്നെ വിഷം കഴിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരാൾ ഗോദാവരി നദിയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.
മറാത്ത ക്രാന്തി മോർച്ചയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയുെട വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭകർ തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധക്കാർ ഒൗറംഗാബാദ്- പൂണെ ൈഹവേ ഉപരോധിക്കുകയാണ്. ഒരു ട്രക്ക് കത്തിക്കുകയും ബസിനു നേരെ ആക്രമണം സഴിച്ചു വിടുകയും െചയ്തു. ഇന്ന് സംസഥാന വ്യാപക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

യുവാക്കൾ ഹൈവേയിൽ വാഹനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും മുബൈ -പൂണെ ൈഹവേയിൽ ഗതാഗതം തടയുകയും ചെയ്തു. പ്രതിഷേധക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് പൊലീസാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിങ്ങൾ മറാത്താ രക്തമുള്ളവരെങ്കിൽ മരണം വരിക്കൂവെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് പ്രതിഷേധക്കാരിലൊരാൾ ആരോപിച്ചു. തങ്ങളുടെ ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ മുഴുവൻ പ്രതിഷേധക്കാരും മരണം വരിക്കുമെന്നും ഇവർ പറഞ്ഞു. 30 ആവശ്യങ്ങളാണ് സർക്കറിനു മുന്നിൽവെച്ചത്. ഒന്നു പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രക്ഷോഭത്തെ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അതിനിടെ, മറാത്താ സംവരണ പ്രക്ഷോഭത്തിന് ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു. മറാത്ത, ധൻഗാർ സമുദായങ്ങളുടെ പ്രതിഷേധത്തിന് കാരണക്കാരൻ ഫട്നാവിസ് മാത്രമാണ്. ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം നൽകിയത് ഫട്നാവിസാെണന്നും ദിഗ്വിജയ് സിങ് പറഞ്ഞു.

അതേസമയം, മറാത്താ സംവരണ പ്രതിഷേധം ശക്തമായതോടെ, വിഷയത്തിൽ സർക്കാറിന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ഒൗറംഗാബാദ് ജില്ലാ മജിസ്ട്രേറ്റ് ഉദയ് ചൗധരി പറഞ്ഞു. മാറാത്ത ക്രാന്തി മോർച്ചയുടെ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ സംവരണത്തെ കുറിച്ചുള്ള റിപ്പോർട്ട് ഉടൻ സർക്കാറിന് അയക്കും. പ്രതിഷേധത്തിനിടെ മരിച്ചയാളുടെ ബന്ധുക്കൾക്ക് 10ലക്ഷം രൂപ ആശ്വാസ ധനസഹായം നൽകുമെന്നും സഹോദരന് സർക്കാർ ജോലി നൽകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
