Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാരന്‍ സഹോദരന്മാരുടെ സ്വത്ത് വിട്ടുനല്‍കുന്നത് സ്റ്റേ ചെയ്യണമെന്ന അപേക്ഷ പിന്‍വലിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: 742.58 കോടി രൂപയുടെ എയര്‍സെല്‍-മാക്സിസ് കേസില്‍ ദയാനിധി മാരന്‍െറയും കലാനിധി മാരന്‍െറയും സ്വത്ത് കണ്ടുകെട്ടിയത് വിട്ടുനല്‍കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. അഴിമതി കേസില്‍ മാരന്‍ സഹോദരന്മാരെ സ്പെഷല്‍ കോടതി കഴിഞ്ഞയാഴ്ച വെറുതെ വിട്ടിരുന്നു.
2 ജി സ്പെക്ട്രം കുംഭകോണ കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവറെ സുപ്രീംകോടതിയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് അപേക്ഷ അനുവദിച്ചത്.
Next Story
