Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരട്​:...

മരട്​: പൊളിക്കുമെങ്കിലേ തുഷാർ മേത്ത ഹാജരാകൂ

text_fields
bookmark_border
maradu-flat
cancel

ന്യൂ​ഡ​ൽ​ഹി: സു​​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ച്​ മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ കേ​ര​ള സ​ർ​ക് കാ​ർ ത​യാ​റാ​ണെ​ങ്കി​ൽ മാ​ത്ര​മേ താ​ൻ ഹാ​ജ​രാ​കൂ എ​ന്ന്​ മോ​ദി സ​ർ​ക്കാ​റി​​െൻറ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ത ു​ഷാ​ർ മേ​ത്ത. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര​യു​ടെ ബെ​ഞ്ചി​ന്​ മു​ന്നി​ൽ പ​റ​യാ​നാ​വി​ല്ലെ​ന്ന്​ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പൊ​ളി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ പ്ര​യ​ത്​​നി​ക്കു​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​യി. ഇ​തേ​ത്തു​ട​ർ​ന്ന്​ സു​പ്രീം​കോ​ട​തി​യി​ലെ മ​റ്റൊ​രു മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ 23ന്​ ​ഹാ​ജ​രാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ന്ധ​​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

അ​തി​നി​ടെ, കൊ​ച്ചി മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​​ദ​മാ​യി പൊ​ളി​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി ബം​ഗ​ളൂ​രു​വി​െ​ല ‘അ​ക്യൂ​റേ​റ്റ്​ ഡി​മോ​ളി​ഷി​ങ്​​’ എ​ന്ന ക​മ്പ​നി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. പ​രി​സ്ഥി​തി​ക്ക്​ ആ​ഘാ​ത​മു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളു​ള്ള ത​ങ്ങ​ൾ​ക്ക്​ 1985 മു​ത​ൽ ഇൗ ​മേ​ഖ​ല​യി​ൽ പ​രി​ച​യ​മു​ണ്ടെ​ന്ന്​ ക​മ്പ​നി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTushar MehtaMaradu Flat Case
News Summary - Maradu Flat Case Tushar Mehta -Kerala News
Next Story