Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുമായി മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സി.ബി.സി.ഐ പ്രസിഡന്‍റും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയായെന്ന് മാർ ആൻഡ്രൂസ് താഴത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മാർപ്പാപ്പയെ നേരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതാണെന്നും സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
അതേസമയം, ബഫർ സോൺ വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

