Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ വധിക്കാൻ...

മോദിയെ വധിക്കാൻ മാവോയിസ്​റ്റുകൾ ശ്രമിക്കുന്നെന്ന്​ പൊലീസ്​

text_fields
bookmark_border
മോദിയെ വധിക്കാൻ മാവോയിസ്​റ്റുകൾ ശ്രമിക്കുന്നെന്ന്​ പൊലീസ്​
cancel

പൂണൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ മാവോയിസ്​റ്റുകൾ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്​. മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയേയും ഇല്ലാതാക്കാനാണ്​ ശ്രമമെന്ന്​ പൊലീസ്​ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.  ഇതുസംബന്ധിച്ച ഒരു കത്ത്​ പിടിയിലായ ഒരു മാവോയിസ്​റ്റ്​ നേതാവിൽ നിന്ന്​ ക​ണ്ടെടുത്തുവെന്നും പൊലീസ്​ അവകാശപ്പെടുന്നു.

സി.പി.​െഎ ​മാവോയിസ്​റ്റുമായി ബന്ധ​മുണ്ടെന്ന്​ ആ​േരാപിക്കുന്ന നാല്​ പേർ കഴിഞ്ഞ ദിവസം പൊലീസ്​ പിടിയിലായിരുന്നു. ദളിത്​ ആക്​ടിവിസ്​റ്റ്​ സുധീർ ധ്വാല, അഭിഭാഷകൻ സുരേന്ദ്ര ഗാണ്ഡിലിങ്​, മഹേഷ്​ റൗട്ട്​, സോമ സെൻ, റോന വിൽസൺ തുടങ്ങിയവരാണ്​ പൊലീസ്​ പിടിയിലായത്​. അറസ്​റ്റിലായവർ മാവോയിസ്​റ്റുകളുടെ  പ്രചാരണത്തി​​​​െൻറ മുഖ്യചുമതലക്കാരാണെന്നാണ്​ പൊലീസ്​ കണ്ടെത്തൽ.

എം.4 വിഭാഗത്തിലുൾപ്പെടുന്ന തോക്ക്​ ഉപയോഗിച്ച്​ മോദിയെ വധിക്കാൻ ഇവർ പദ്ധതി തയാറാക്കുന്നുവെന്നാണ്​ പൊലീസി​​​​െൻറ ആരോപണം. എൽ.ടി.ടി.ഇയുടെ നേതൃത്വത്തിൽ രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയെ വധിക്കാനാണ്​ ഇവരുടെ പദ്ധതിയെന്നും പൊലീസ്​ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistassassinationmalayalam newsP.M modi
News Summary - Maoists Were Plotting To Assassinate PM Modi, Pune Police Tell Court-india news
Next Story