Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദികൾ റെയിൽവേ...

മാവോവാദികൾ റെയിൽവേ സ്​റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തു; ഡൽഹി-ഹൗറ റൂട്ടിൽ രണ്ട്​ മണിക്കൂർ ഗതാഗതം തടസം

text_fields
bookmark_border
മാവോവാദികൾ റെയിൽവേ സ്​റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തു; ഡൽഹി-ഹൗറ റൂട്ടിൽ രണ്ട്​ മണിക്കൂർ ഗതാഗതം തടസം
cancel

ന്യൂഡൽഹി: ബിഹാറിലെ റെയിൽവേ സ്​റ്റേഷൻ നിയന്ത്രണം ഏറ്റെടുത്ത്​ മാവോവാദികൾ. ശനിയാഴ്ച രാവിലെയാണ്​ സംഭവം. ജാമു ജില്ലയിലെ ചൗര റെയിൽവേ സ്​റ്റേഷന്‍റെ നിയന്ത്രണമാണ്​ മാവോവാദികൾ ഏറ്റെടുത്തത്​. തുടർന്ന്​ ഡൽഹി-ഹൗറ പ്രധാനപാതയിൽ രണ്ട്​ മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ബിഹാറിൽ ഒരാഴ്ച നീളുന്ന ബന്ദിന്​ മാവോവാദികൾ ആഹ്വാനം ചെയ്​തിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ റെയിൽവേ സ്​റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തത്​.

സ്​റ്റേഷനിലേക്ക്​ കടക്കും മുമ്പ്​ തന്നെ മാവോവാദികൾ കെട്ടിടം വളഞ്ഞു. തുടർന്ന്​ സ്​റ്റേഷൻ മാസ്റ്റർ ബിനയ്​ കുമാറിന്‍റെ ഓഫീസിലെത്തി അദ്ദേഹത്തോട്​ ചുവപ്പ്​ സിഗ്​നലാക്കാനും ട്രെയിനുകൾ പിടിച്ചിടാനും നിർദേശിച്ചു. അല്ലെങ്കിൽ സ്​റ്റേഷൻ ബോംബ്​ ഉപയോഗിച്ച്​ തകർക്കുമെന്നായിരുന്നു ഭീഷണി.

റെയിൽവേ സ്​റ്റേഷൻ നിയന്ത്രണം മാവോവാദികൾ ഏറ്റെടുത്തത്തിന്‍റെ സന്ദേശം ഉയർന്ന ഉദ്യോഗസ്ഥർക്ക്​ കൈമാറാനും നിർദേശിച്ചു. സ്​റ്റേഷനിലെ യാത്രക്കാരോട്​ സീറ്റുകളിൽ തന്നെ തുടരാനും മാവോവാദികൾ ആവശ്യപ്പെട്ടു. തുടർന്ന്​ പാരാമിലിറ്ററി സംഭവസ്ഥലത്തേക്ക്​ എത്തു​േമ്പാഴേക്കും മാവോവാദികൾ കടന്നുകളഞ്ഞു.

മാവോവാദികൾ സ്​റ്റേഷൻ പിടിച്ചെടുത്തതിനെ തുടർന്ന്​ പുലർച്ചെ 3.20 മുതൽ 5.30 വരെയുള്ള ട്രെയിൻ സർവീസുകളാണ്​ തട​സപ്പെട്ടതെന്ന്​ റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന്​ ട്രാക്കുകളിൽ സ്​ഫോടക വസ്​തുക്കൾ ഇല്ലെന്ന്​ ഉറപ്പാക്കിയാണ്​ ട്രെയിൻ സർവീസ്​ പുനഃരാരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoists
News Summary - Maoists take over railway station in Bihar for 2 hrs, disrupt rail services
Next Story