താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മാവോവാദികൾ
text_fieldsറായ്പൂർ: താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് സി.പി.ഐ (മാവോയിസ്റ്റ്). ഇത് പ്രാബല്യത്തിലാക്കാൻ സർക്കാർ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും സേനാനടപടികൾ നിർത്തുകയും വേണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവനയുടെ ആധികാരികത പരിശോധിച്ചു വരുകയാണെന്ന് ഛത്തിസ്ഗഢ് സർക്കാർ അറിയിച്ചു.
സമൂഹ മാധ്യമത്തിലാണ് മാവോവാദികളുടെ അറിയിപ്പ് വന്നത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി വക്താവ് അഭയിന്റെ പേരിലാണ് രണ്ടുപേജുള്ള പ്രസ്താവന വന്നത്. ഇതിലെ തീയതി ആഗസ്റ്റ് 15 ആണ്.
ബസ്തർ മേഖലയിൽ മാവോവാദികളുടെ ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവറാവു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് മാസങ്ങൾക്കുശേഷമാണ് പാർട്ടിയുടെ നിലപാട് മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

