മാവോവാദി, ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞു –രാജ്നാഥ്
text_fieldsലഖ്നോ: ദേശീയ സുരക്ഷ ഏജൻസി (എൻ.െഎ.എ) പ്രവർത്തനം കാരണം ജമ്മു-കശ്മീരിൽ സുരക്ഷ വിഭാഗങ്ങൾക്കുനേരെ കല്ലെറിയുന്ന സംഭവങ്ങൾ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇതിനുപുറമെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മാവോവാദി, ഭീകരവാദ പ്രവർത്തനങ്ങൾ മൂന്നുവർഷത്തിനിടെ കുറഞ്ഞതായും എൻ.െഎ.എ െറസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വെളിപ്പെടുത്തി.
‘‘രാജ്യസുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അതുകൊണ്ടുതെന്ന ഇക്കാര്യത്തിൽ ശക്തമായ നടപടിയും സ്വീകരിക്കുന്നു. ഇതിെൻറ ഫലമായി മൂന്നുവർഷത്തിനിടെ വടക്കു-കിഴക്കൻ മേഖലയിൽ ഭീകരപ്രവർത്തനങ്ങൾ 75 ശതമാനം കുറഞ്ഞു. മാവോവാദി ആക്രമണങ്ങളും കുറക്കാൻ സാധിച്ചു. 30-40 ശതമാനമാണ് കുറഞ്ഞത്’’ -മന്ത്രി പറഞ്ഞു.
ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുന്നതും കള്ളനോട്ടിെൻറ ഉദ്ഭവവും അവസാനിപ്പിക്കുന്നതിലും ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ സർക്കാറിന് സാധിച്ചതായി രാജ്നാഥ് അവകാശപ്പെട്ടു. എൻ.െഎ.എ നിലവിൽ 165 കേസുകൾ അന്വേഷിക്കുന്നുണ്ടെന്നും വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസിയായി മാറാൻ എൻ.െഎ.എക്ക് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് എൻ.െഎ.എയുടെ പ്രഥമ െറസിഡൻഷ്യൽ കോംപ്ലക്സാണ് ലഖ്നോവിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
