Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോയിസ്റ്റ് നേതാവ്...

മാവോയിസ്റ്റ് നേതാവ് വികാസ് നാഗ്പൂരും അനുയായികളും കീഴടങ്ങി

text_fields
bookmark_border
മാവോയിസ്റ്റ് നേതാവ് വികാസ് നാഗ്പൂരും അനുയായികളും കീഴടങ്ങി
cancel
Listen to this Article

മുംബൈ: നവജ്യോത്​, ആനന്ദ്​ എന്നീ പേരുകളിൽ അറിയപ്പെടുന്ന മുതിർന്ന മാവോവാദി നേതാവ്​ വികാസ്​ നാഗ്​പുരെ 10 പേർക്കൊപ്പം മഹാരാഷ്ട്രയിലെ ഗഡ്​ചിറോളി പൊലീസിൽ ആയുധംവെച്ച്​ കീഴടങ്ങി. മഹാരാഷ്ട്ര, മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​ പ്രത്യേക മേഖല (എം.എം.സി) വക്താവാണ്​ വികാസ്​ നാഗ്​പുരെ.

മുഴുവൻ അണികൾക്കും ഒപ്പം കീഴടങ്ങാൻ ജനുവരി ഒന്നുവരെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ ഒപ്പമുള്ളവർക്കൊപ്പം കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നെന്ന്​ ഗഡ്​ചിറോളി റേഞ്ച്​ ഡി.ഐ.ജി അങ്കിത്​ ഗോയൽ പറഞ്ഞു.

എം.എം.സി മേഖലയിലെ മറ്റൊരു പ്രധാനി രാംധറും അനുയായികളും ഉടൻ കീഴടങ്ങിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്​, ഛത്തിസ്​ഗഢ് മുഖ്യമന്ത്രിമാരോട്​ നക്സൽ വിരുദ്ധ ഓപറേഷൻ നിർത്തിവെക്കാനും കീഴടങ്ങാൻ സമയവും ആവശ്യപ്പെട്ട്​ വികാസ്​ നാഗ്​പുരെ പത്രക്കുറിപ്പുകൾ പുറത്തുവിട്ടിരുന്നു.

2021 ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മിലിന്ദ്​ തെൽതുംബ്​ഡെയുമായി ചേർന്നായിരുന്നു വികാസ്​ നാഗ്​പുരെ എം.എം.സിയിൽ നക്സൽ പ്രവർത്തനം ശക്തിപ്പെടുത്തിയതെന്നും തെൽതുംബ്​ഡെയുടെ മരണത്തോടെ പ്രവർത്തനം ദുർബലമായെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arms surrenderedMaoist Hunt
News Summary - Maoist leader Vikas Nagpur surrenders along with his followers
Next Story