Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോയിസ്​റ്റ്​...

മാവോയിസ്​റ്റ്​ നേതാവ്​ സബ്യസാചി പാണ്ഡക്ക്​ ജീവപര്യന്തം തടവ്​

text_fields
bookmark_border
Sabyasachi-Panda
cancel

ന്യൂഡൽഹി: വിവിധ കേസുകളിൽ അറസ്​റ്റിലായ മാവോയിസ്​റ്റ്​ നേതാവ്​ സബ്യസാചി പാണ്ഡയെ ഒഡീഷയിലെ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച്​ തടഞ്ഞുവെക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്​ത കുറ്റത്തിന്​ രണ്ട്​ വർഷം തടവും 10000രൂപ പിഴയും വിധിച്ചിട്ടുണ്ട്​. വിവിധ വകുപ്പുകൾ പ്രകാരം 25000രൂപ പാണ്ഡ പിഴയായി ഒടുക്കണമെന്നും കോടതി വിധിച്ചു.

ഒഡീഷയിലെ ബെർഹാംപൂർ അഡീഷണൽ ജില്ലാ മജിസ്​ട്രേറ്റ്​ സഞ്​ജയ്​ സാഹു ആണ് പാണ്ഡയെ​ ശിക്ഷിച്ചത്​. സർക്കാറിനെതിരെ ആക്രമണം നടത്താൻ പ്രതിഫലം നൽകിയെന്നതാണ്​ പാണ്ഡക്കെതിരെയുള്ള കുറ്റം.

2014 ജൂലൈ 17ന്​ മംഗൽവാരംപേട്ടയിലെ ഒരു വീട്ടിൽ നിന്നാണ്​ സബ്യസാചി പാണ്ഡ പൊലീസിൻെറ പിടിയിലായത്​. ഇയാളിൽ നിന്ന്​ ഒരു റിവോൾവർ, 2,11000 രൂപ, നൂറ്​ പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentmalayalam newsMaoist LeaderSabyasachi Panda
News Summary - Maoist leader Sabyasachi Panda sentenced to life -india news
Next Story