ബിജാപൂർ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടു. വികേഷ് മേഹ്ല എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബിജാപൂർ ജില്ലയിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊർസഗുഡ-ഔവുത്പള്ളികാട്ടിനടുത്തായാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെ 9.30ഓടെയായിരുന്നു ഏറ്റുമുട്ടലെന്നാണ് വിവരം.
മാവോവാദി സാന്നിധ്യമുള്ളതായി ഇൻറലിജൻസ് വിവരം ലഭിച്ചതിനെ തുഡർന്ന് ബസഗുഡ പൊലീസും സി.ആർ.പി.എഫ് 168 ബറ്റാലിയനുംസംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
തെരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. സമീപത്തു നിന്ന് തിര നിറച്ച റൈഫിളും മറ്റ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും മറ്റും കണ്ടെടുത്തു. സമീപത്തെ മറ്റ് വനപ്രദേശങ്ങളിലേക്കും തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.