മാവോവാദികളുമായി ഏറ്റുമുട്ടൽ: പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
text_fieldsറായ്പുർ: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയിൽ കഴിഞ്ഞ ദിവസം മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ കൊല്ലപ്പെട്ട സുരക്ഷ സേനാംഗങ്ങളുടെ എണ്ണം മൂന്നായി. സുഖ്മ ജില്ലയിൽ രണ്ടിടത്താണ് സുരക്ഷ സേന മാവോവാദികളുമായി ഏറ്റുമുട്ടിയത്.
അതേസമയം, ബിജാപുരിൽ മാവോവാദികളുമായി കഴിഞ്ഞദിവസം നാലിടത്ത് നടന്ന വെടിവെപ്പിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു സുരക്ഷ സേനാംഗങ്ങളും രണ്ട് മാവോവാദികളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. അഞ്ച് ദൗത്യസേനാംഗങ്ങൾക്ക് വെടിയേറ്റു. ഇവരിൽ മൂന്നുപേരുടെ നിലഗുരുതരമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
