Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവിൻെറ...

ബി.ജെ.പി നേതാവിൻെറ വീട്​ മാവോയിസ്റ്റുകൾ തകർത്തു

text_fields
bookmark_border
maoist-attack
cancel

ഗയ: ബിഹാറിലെ ഗയയിൽ മുൻ ബി.ജെ.പി നേതാവിൻെറ വീട്​ മാവോയിസ്റ്റുകൾ തകർത്തു. അനുജ്​ കുമാർ സിൻഹയുടെ വീടാണ്​ തകർത്തത ്​. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുപ്പതോളം പേരടങ്ങുന്ന സംഘമാണ്​ വീട്ടിൽ അതിക്രമിച്ച്​ കയറിയത്​. ഡൈനാമിറ്റ്​​ ഉപയോഗിച്ച്​ വീട്​ ഭാഗികമായി തകർത്ത നിലയിലാണ്​​.

മാവോയിസ്റ്റുകളുടെ ഹിറ്റ്​ലിസ്റ്റിലുള്ളയാളാണ്​ അനുജ്​ കുമാറെന്ന്​ റിപ്പോർട്ടുണ്ട്​. ബിഹാർ നിയമസഭയിലെ എം.എൽ.സിയായിരുന്നു അദ്ദേഹം.

അനുജ്​ കുമാറിൻെറ ബന്ധുവിനെ മാവോയിസ്റ്റുകൾ മർദിക്കുകയും വീട്ടിൽ നിന്ന്​ പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്​തതായി പൊലീസ്​ ഉദ്യോഗസ്ഥൻ രാജീവ്​ മിശ്ര പറഞ്ഞു. ആക്രമണത്തിന്​ ശേഷം തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കാൻ ആഹ്വാനം ​ചെയ്യുന്ന പോസ്റ്ററുകൾ ഒട്ടിച്ച ശേഷമാണ്​ മാവോയിസ്റ്റുകൾ മടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistmaoist attackbjp mlaBJP
News Summary - maoist attacked bjp leaders house-india news
Next Story