മാവോവാദം സമൂഹത്തിന് ഗുണം ചെയ്തിട്ടില്ല, നാശം മാത്രം വിതക്കുന്നു -അമിത് ഷാ
text_fieldsകടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്
റായ്പുർ: മാവോവാദം സമൂഹത്തിന് ഗുണം ചെയ്തിട്ടില്ലെന്നും മറിച്ച് നാശം മാത്രമേ വരുത്തിവെച്ചിട്ടുള്ളുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊളംബിയ, പെറു, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനുദാഹരണമാണെന്നും ബസ്തർ ഡിവിഷനിൽ നടന്ന ‘ബസ്തർ പാണ്ഡം 2026’ സാംസ്കാരിക പരിപാടിയുടെ സമാപന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മാർച്ച് 31നകം ഇന്ത്യയിൽനിന്നും മാവോയിസം പൂർണമായി തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഢ് സർക്കാറിന്‍റെ പുനരധിവാസ നയം ആകർഷണീയമാണ്. മുഴുവന്‍ മാവോവാദികളും കീഴടങ്ങി സമൂഹത്തിലെ മുഖ‍്യധാരയിൽ വരണം. മാവോസംഘങ്ങളിൽ നിരവധി ആദിവാസി പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നത് ആശങ്കാജനകമാണ്. ഇവരെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. കീഴടങ്ങിയ മവോവാദികൾക്ക് പുരധിവാസം ഉറപ്പാക്കുമ്പോൾ ചിലയിടങ്ങളിൽ വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയും സ്കൂളുകളും ആശുപത്രികളും തകർക്കുകയും ചെയ്യുന്നു. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷാ മുന്നറിയിപ്പ് നൽകി.
സായുധ ആക്രമണത്തിന് ശക്തമായ മറുപടി നൽകും. ആരെങ്കിലും ആയുധങ്ങൾ കൈവശം വച്ചാൽ, അതിനുള്ള മറുപടിയും ആയുധങ്ങൾ ഉപയോഗിച്ചായിരിക്കും, ആരുമായും ഞങ്ങൾ പോരാടാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ പോരാട്ടം ആദിവാസി സഹോദരീസഹോദരന്മാരെ സംരക്ഷിക്കുക എന്നതാണ്. പതിറ്റാണ്ടുകളായി മാവോവാദികളുടെ ആക്രമണത്തിനിരയായ ബസ്തർ വികസന പാതയിലാണ്. നിരവധി പദ്ധതികളാണ് ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. ദന്തേവാഡ, ബീജാപൂർ, സുക്മ ജില്ലകളിലെ 2.75 ഏക്കറിൽ 120 മെഗാവാട്ട് വൈദ്യുത പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

