Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറ്റുപോയ കാൽ തലയണയായി...

അറ്റുപോയ കാൽ തലയണയായി നൽകി ആശുപ​ത്രി അധികൃതരുടെ ക്രൂരത

text_fields
bookmark_border
അറ്റുപോയ കാൽ തലയണയായി നൽകി ആശുപ​ത്രി അധികൃതരുടെ ക്രൂരത
cancel

ഝാൻസി: വാഹനാപകടത്തിൽ അറ്റുപോയ കാൽ യുവാവിന്​ തലയണയായി നൽകി ആശുപത്രി അധികൃതര​ുടെ ക്രൂരത. ഉത്തർ പ്രദേശിലെ ഝാൻസിയിലുള്ള സർക്കാർ മെഡിക്കൽ കോളജിലാണ്​ സംഭവം. അപകടത്തിൽ കാൽ മുറിച്ചുമാറ്റിയ സ്​കൂൾ ബസ്​ ക്ലീനറായ യുവാവിനാണ്​ ആശുപത്രി അധികൃതർ അതേകാൽ തലയണയായി നൽകിയത്​. ഇതി​​​​െൻറ വിഡിയോ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെ സംഭവം വിവാദമായി.

സ്​കൂൾ ബസ്​ അപകടത്തിൽപെട്ടതിനെ തുടർന്നാണ്​ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്​. ഇവിടെവെച്ച്​ ഡോക്​ടർമാർ മുറിച്ചുമാറ്റിയ കാലാണ്​ തലയുടെ അടിയിൽ തിരുകിവെച്ചത്​. ഒാപറേഷൻ തിയറ്ററിലുണ്ടായിരുന്ന കാൽ എങ്ങനെയാണ്​ അത്യാഹിത വിഭാഗത്തിലെ വാർഡിൽ എത്തിയതെന്ന്​ വ്യക്​തമല്ല. സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചെങ്കിലും ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssevered legJhansi medical college
News Summary - Man’s severed leg used as pillow in Jhansi medical college, probe ordered-India News
Next Story