Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കാരെ വലച്ച്...

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ; പുണെയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിരവധി യാത്രക്കാരുടെ ലഗേജുകളില്ല

text_fields
bookmark_border
യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ; പുണെയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിരവധി യാത്രക്കാരുടെ ലഗേജുകളില്ല
cancel
Listen to this Article

ന്യൂഡൽഹി: യാത്രക്കാരുടെ ലഗേജ് കയറ്റാതെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പട്നയിൽനിന്നും പുണെയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ-126 വിമാനമാണ് ലഗേജുകൾ ല‍ക്ഷ‍്യസ്ഥാനത്തെത്തിക്കാതെ പറന്നിറങ്ങിയത്. ഒന്നര മണിക്കൂർ വൈകിയ വിമാനം വൈകീട്ട് 4.50നാണ് പുണെയിൽ ലാന്‍ഡ് ചെയ്തത്. ഇതോടെ നൂറോളം യാത്രക്കാരുടെ ബാഗുകൾ പട്നയിൽ കുടുങ്ങി . പലരുടെയും മരുന്നുകളും പ്രധാനരേഖകളും വിലയേറിയ വസ്തുക്കളും അടങ്ങിയ ബാഗുകളാണിത്. രോഷാകുലരായ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

ലഗേജുകൾ പട്നയില്‍ ഉപേക്ഷിച്ചത് യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് പലരും പരാതിപ്പെട്ടു.നിരവധി യാത്രക്കാർ സമൂഹമാധ‍്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ഇന്‍ഡിഗോ എയർലൈന്‍സിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അതേസമയം 70ൽ കൂടുതൽ ബാഗുകൾ വിമാനത്തിൽ കയറ്റാന്‍ സാധിക്കില്ലന്നാണ് അധികൃതരുടെ വിശദീകരണം. സാങ്കേതിക തടസങ്ങളാലാണ് ലഗേജുകൾ കൊണ്ടുപോവാന്‍ സാധിക്കാത്തതെന്നും യാത്രക്കാരുടെ വീടുകളിൽ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്‍ഡിഗോ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patnaIndiGo Airlinespune
News Summary - IndiGo passengers stranded; Many passengers' luggage missing from flight that landed in Pune
Next Story