Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവരെ കണ്ടിട്ട്​...

'അവരെ കണ്ടിട്ട്​ കർഷകരെന്ന്​ തോന്നുന്നില്ല'- കർഷക സമരക്കാർക്കെതിരെ കേന്ദ്രമന്ത്രി വി.കെ സിങ്​

text_fields
bookmark_border
അവരെ കണ്ടിട്ട്​ കർഷകരെന്ന്​ തോന്നുന്നില്ല- കർഷക സമരക്കാർക്കെതിരെ കേന്ദ്രമന്ത്രി വി.കെ സിങ്​
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആയിരങ്ങളെ കർഷകരെ പോലെ തോന്നിക്കുന്നില്ലെന്ന്​ കേന്ദ്രമന്ത്രി വി.കെ സിങ്​.

'ഈ ചിത്രങ്ങളിൽ കാണുന്ന അധികം ആളുകളെയും കർഷകരായി തോന്നുന്നില്ല. അവർ കർഷകരുടെ താൽപര്യത്തിന്​ എന്താണ്​ ചെയ്​തത്​. കർഷകർക്കല്ല മറിച്ച്​ മറ്റ്​ ചിലർക്കാണ്​ കാർഷിക നിയമത്തിൽ കുഴപ്പങ്ങളുള്ളത്​. കമീഷൻ പറ്റുന്ന പ്രതിപക്ഷമാണ്​ പ്രതിഷേധങ്ങൾക്ക്​ പിറകിൽ' - വി.കെ. സിങ്​ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

ബി.ജെ.പിയുടെ സൈബർ സംഘങ്ങളും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടക്കമുള്ള ബി.ജെ.പി നേതാക്കളും ഇത്തരത്തിൽ പ്രസ്​താവനകളുമായി രംഗത്ത്​ വന്നിരുന്നു. ഖലിസ്​ഥാനികളും മാവോയിസ്​റ്റുകളുമാണ്​ കർഷക സമരങ്ങൾക്ക്​ പിന്നിലെന്നായിരുന്നു​ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത്​ മാളവ്യയുടെ പ്രസ്​താവന.

വി.കെ. സിങ്ങിൻെറ പ്രസ്​താവനക്കെതിരെ ആം ആദ്​മി പാർട്ടി രംഗത്തുവന്നു. കർഷകരാണെന്ന്​ തെളിയിക്കാൻ സമരക്കാർ നിലം കാളപ്പൂട്ട്​ യന്ത്രവും കലപ്പയും കൊണ്ടു വരണമോയെന്നാണ്​ ആപ്​ ചോദിച്ചത്​. ഡൽഹിയിയെ കത്തിക്കാൻ കുടപിടിക്കു​ന്നുവെന്ന്​ ആരോപിച്ച് ആപിനെതിരെയും മാളവ്യ രംഗത്തെത്തിയിരുന്നു. ഹരിയാനയിൽ നിന്നുള്ള ഒരു കർഷകൻ പോലും സമരത്തിനില്ലെന്ന്​ പറഞ്ഞ ഖട്ടർ സമ​രത്തെ പിന്തുണക്കുന്ന പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കൊമ്പുകോർക്കുകയും ചെയ്​തിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിൽ നിന്നടക്കം നൂറുകണക്കിന്​ കർഷകരാണ്​ രാജ്യതലസ്​ഥാനം ലക്ഷ്യമാക്കി മാർച്ച്​ ചെയ്​തത്​. എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്കെതിരെ ലാത്തിച്ചാർജ്​ ചെയ്യുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്യുകയാണ്​ അധികാരികൾ. ചൊവ്വാഴ്​ച വൈകീട്ട്​ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച ഫലം കണ്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk singhFarm Laws Protestdelhi chalo
News Summary - many in pics don't look like farmers minister VK singh on farmer protest
Next Story