Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടിയിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിയാകണമെന്നാണ് -ഹിമാചൽ മുൻ മുഖ്യമന്ത്രിയുടെ ഭാര്യ

text_fields
bookmark_border
Pratibha Singh
cancel

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് യൂനിറ്റ് ചീഫ് പ്രതിഭ സിങ്. മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഭർത്താവിന്റെ മരണത്തോടെയാണ് അവർ കോൺഗ്രസിന്റെ യൂനിറ്റ് ചീഫ് ആയത്.

അതേസമയം തനിക്ക് മുഖ്യമന്ത്രിയാകാൻ യാതൊരു താൽപര്യവുമില്ലെന്നും അവർ പറഞ്ഞു. ''കോൺഗ്രസ് നേതാക്കളിൽ കൂടുതൽ പേരും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിയാകാനാണ്. തനിക്ക് അത്തരത്തിലുള്ള അതിമോഹ​മൊന്നുമില്ല. ആരാണ് മുഖ്യമന്ത്രിയാവുക എന്നത് കോൺഗ്രസ് ഹൈകമാൻഡും എം.എൽ.എമാരും ആണ് തീരുമാനിക്കുക. ''-അവർ കൂട്ടി​ച്ചേർത്തു.

ഇത്തവണ കോൺഗ്രസിന് ജനം അവസരം നൽകും. ജനക്ഷേമത്തിനായാണ് പാർട്ടി പ്രവർത്തിക്കുന്നത്. പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അവർ പ്രതിഭ പ്രകടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Many in party want to be chief minister," says himachal congress boss
Next Story