Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ എയർ ഇന്ത്യ കരാർ ജീവനക്കാർ പണിമുടക്കി: വിമാനങ്ങൾ വൈകി
text_fieldsbookmark_border
മുബൈ: എയർ ഇന്ത്യയുടെ കരാർ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകി. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിെൻറ (എ.െഎ.എ.ടി.എസ്. എൽ) ഭാഗമായി പ്രവർത്തിക്കുന്ന ഗ്രൗണ്ട് ജീവനക്കാരാണ് പണിമുടക്കിയത്. ബുധനാഴ്ച രാത്രി മുതൽ ഇവർ പണിമുടക്കുകയായിരുന്നു.
എ.െഎ.എ.ടി.എസ്. എൽ ജീവനക്കാരുടെ മിന്നൽ പണിമുടക്കിെൻറ സാഹചര്യത്തിൽ വിമാന സർവീസുകൾ വൈകുകയാണ്. വിമാനത്താവളത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും യഥാസമയത്ത് സർവീസുകൾ നടത്താൻ ശ്രമിക്കുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
Next Story
