ബി.ജെ.പിയുമായുള്ള ചർച്ച നിഷേധിക്കാതെ അഭിഷേക് സിംഗ്വി
text_fieldsന്യൂഡല്‍ഹി: ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം നിഷേധിക്കാതെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി. ആര്‍.എസ്.എസിനെ നിരോധിക്കരുത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഭീകര പ്രവര്‍ത്തനം നടത്താത്തിടത്തോളം ഒരു സംഘടനയെയും നിരോധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്‍.എസ്.എസിനെ നിരോധിക്കുന്നതിനെ എതിര്‍ത്ത ട്വീറ്റാണ് ബി.ജെ.പി നേതാവിെൻറ മകനായ അഭിഷേക് മനു സിംഗ്വിയുടെ ബി.ജെ.പി പ്രവേശന ചര്‍ച്ച സജീവമാക്കിയത്. ഇതിനിടെ അമിത് ഷായുമായി നത്തിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഈയിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവുസിന്ധ്യയാണ് ബി.ജെ.പി എം.പിയായിരുന്ന ലക്ഷ്മി മാള്‍ സിംഗ്വിയുടെ മകനായ അഭിഷേക് മനു സിംഗ്വിയെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
