കഴിഞ്ഞ 7 വർഷത്തിനിടെ ഔപചാരിക മേഖലയിൽ സൃഷ്ടിച്ചത് 7.5 കോടിയിലധികം തൊഴിലവസരങ്ങൾ; ഐ.എൽ.സിയിൽ ഇന്ത്യയുടെ ഔപചാരിക തൊഴിൽ മേഖലയുടെ പുരോഗതി എടുത്തു പറഞ്ഞ് മാണ്ഡവ്യ
text_fieldsജനീവ: കഴിഞ്ഞ 7 വർഷത്തിനിടയ്ക്ക് ഇന്ത്യയുടെ ഔപചാരിക മേഖലയിൽ 7.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. 113ാമത് ഇന്റർനാഷണൽ ലേബർ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നാഷണൽ കരിയർ സർവീസ് പ്ലാറ്റ് ഫോം തുടങ്ങിയവ ഉൾപ്പെടുത്തി ഇന്ത്യ ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെയും വ്യവസായ പങ്കാളികളെയും നൈപുണ്യ കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സംവിധാനമാണ് നമ്മൾ കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്നത്. ഇതിലൂടെ യുവാക്കൾക്ക് യഥാർഥ വിപണി ആവശ്യപ്പെടുന്ന തരത്തിലുള്ള തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോദി ഗവൺമെൻറ് നടപ്പിലാക്കിയ തൊഴിൽ പദ്ധതികളും മാണ്ഡവ്യ എടുത്തു പറഞ്ഞു. ജൂൺ 10 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ആരംഭിച്ച ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 12നാണ് സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

