Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിക്കസേരയിൽ ചരട്...

മന്ത്രിക്കസേരയിൽ ചരട് ജപിച്ചുകെട്ടി ആരോഗ്യ മന്ത്രി; പഴയ ട്വീറ്റുകളുടെ പേരിൽ ട്രോൾമഴയും

text_fields
bookmark_border
മന്ത്രിക്കസേരയിൽ ചരട് ജപിച്ചുകെട്ടി ആരോഗ്യ മന്ത്രി; പഴയ ട്വീറ്റുകളുടെ പേരിൽ ട്രോൾമഴയും
cancel
camera_alt

ചുമതലയേൽക്കുന്നതിന്​ മുന്നോടിയായി ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യയുടെ കസേരയിൽ ചരട്​ ജപിച്ചുകെട്ടുന്നു

ന്യൂഡൽഹി: പുതിയ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ്​ മന്ത്രി കസേരയിൽ ചരട്​ ജപിച്ചുകെട്ടി മൻസുഖ്​ മാണ്ഡവ്യ. ഓഫിസിൽ പ്രത്യേക പൂജ നടത്തുന്നതിന്‍റെയും മന്ത്രി കസേരയിൽ ചരട്​ ജപിച്ചുകെട്ടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ സംവിധാനം സമ്മർദത്തിലാകുകയും മരണങ്ങള്‍ തുടർക്കഥയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡോ. ഹർഷ്​ വർധനെ മാറ്റി മൻസുഖിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മന്ത്രിയാക്കിയത്​ അപ്രതീക്ഷിത നീക്കം ആയിരുന്നു.

അതിനിടെ, മൻസുഖ്​ മാണ്ഡവ്യയുടെ പഴയ ട്വീറ്റുകളിലെ അബദ്ധങ്ങൾ കുത്തിപ്പൊക്കിയുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. അദ്ദേഹത്തിന്‍റെ 2013 മുതലുള്ള ചില ട്വീറ്റുകളിലാണ്​ അബദ്ധങ്ങൾ കടന്നുകൂടിയത്​. 'മഹാത്മഗാന്ധി വാസ് അവർ നേഷൻ ഓഫ് ഫാദർ', 'ഹാപ്പി ഇൻഡിപീഡിയന്‍റ്​ ഡേ' തുടങ്ങിയ ട്വീറ്റുകളാണ് പ്രചരിക്കുന്നത്. മാണ്ഡവ്യയുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹം ഹെൽത്ത് മിനിസ്റ്റർ അല്ല, ഹെൽത്ത് ഓഫ് മിനിസ്റ്റർ ആണെന്നൊക്കെയാണ്​ ട്രോളുകളിൽ പറയുന്നത്​. 2014ലെ ട്വീറ്റിൽ മഹാത്മഗാന്ധിയുടെ കൊച്ചുമകനാണ് രാഹുൽ ഗാന്ധിയെന്ന്​ മാണ്ഡവ്യ സൂചിപ്പിച്ചതും ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്​.

അതേസമയം, കേന്ദ്രമന്ത്രി സഭയിൽ രാസവളം സഹമന്ത്രി ആയിരുന്ന, ഗുജറാത്തിൽ നിന്നുള്ള മാണ്ഡവ്യ വകുപ്പിനെക്കുറിച്ച് വ്യക്തമായി പഠിച്ചു തന്നെയാണ് സ്ഥാനം ഏറ്റെടുത്തതെന്ന്​ പാർട്ടി വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം രാജ്യത്തെ പ്രമുഖ വാക്​സിൻ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചതാണ്​ അവർ ചൂണ്ടിക്കാട്ടുന്നത്​.

ഗുജറാത്തിലെ സൗരാഷ്​ട്രയില്‍ നിന്നുള്ള 49 വയസ്സുകാരനായ മൻസുഖ് അമിത് ഷായുടെ വിശ്വസ്‍തനാണ്. ഇടക്ക്​ ഗുജറാത്ത്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ വരെ മൻസുഖിന്‍റെ പേര്​ ഉയർന്നുവന്നിരുന്നു. ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി സയൻസ് ബിരുദവും പൊളിറ്റിക്കല്‍ സയൻസസ് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്​. ആര്‍.എസ്‍.എസിലൂടെ വളര്‍ന്ന മാണ്ഡവ്യ 2002ല്‍ 30-ാം വയസ്സില്‍ എം.എല്‍.എയായി. 2010ല്‍ ഗുജറാത്ത് ആഗ്രോ ഇൻഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 2012ലും 2018ലും രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. 2016ല്‍ മോദി സര്‍ക്കാറില്‍ ഗതാഗതം, ഷിപ്പിങ്, രാസവളം സഹമന്ത്രിയായി. 2019 മെയ് മാസം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചുവരികെയാണ്​ ഇപ്പോൾ ആരോഗ്യ മന്ത്രിയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mansukh Mandaviya
News Summary - Mansukh Mandaviya offered prayers in his office; video viral
Next Story