Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനട​ൻ വിവേകിന്‍റെ മരണം:...

നട​ൻ വിവേകിന്‍റെ മരണം: അഭിപ്രായ പ്രകടനം വികാരത്തള്ളിച്ചയാലായിരുന്നുവെന്ന്​ മൻസൂർ അലി ഖാൻ

text_fields
bookmark_border
നട​ൻ വിവേകിന്‍റെ മരണം:  അഭിപ്രായ പ്രകടനം വികാരത്തള്ളിച്ചയാലായിരുന്നുവെന്ന്​ മൻസൂർ അലി ഖാൻ
cancel

ചെന്നൈ: നടൻ വിവേകിന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന്​ കോവിഡ്​ വാക്​സിനേഷനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്​ വികാരത്തള്ളിച്ച കൊണ്ടായിരുന്നു​വെന്ന്​ നടൻ മൻസൂർ അലി ഖാൻ. പൊതു സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും മദ്രാസ്​ ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ​ മൻസൂർ അലി ഖാൻ അറിയിച്ചു.

തമിഴ്​ സിനിമ നടൻ വിവേക്​ ഹൃദയാഘാതത്തെ തുടർന്ന്​ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ കഴി​യു​േമ്പാഴായിരുന്നു മൻസൂർ അലി ഖാന്‍റെ അഭിപ്രായ പ്രകടനം. കോവിഡ്​ വാകസിനെടുത്തതിനെ തുടർന്നാണ്​ നടൻ വിവേകിന്​ ഹൃദയാഘാതമുണ്ടായതെന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്​. കോവിഡ് എന്നൊന്ന് ഇല്ലെന്നും ടെസ്റ്റുകൾ നിർത്തിയാൽ ആ നിമിഷം കോവിഡ്​ ഇന്ത്യയിൽ കാണില്ലെന്നും മൻസൂർ അലി ഖാൻ പറയുന്നുണ്ട്​. 'ഇവിടെ ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലേ? എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സിൻ എടുപ്പിക്കുന്നത്? കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? വിവേകിന്​ ഒരു കുഴപ്പവുമില്ലായിരുന്നു. കോവിഡ് വാക്സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ‍‍ഞാൻ പറയുന്നുണ്ട്​- ഇവിടെ കോവിഡ്​ ഇല്ലെന്ന്​. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. പരിശോധന അവസാനിപ്പിക്കുന്ന ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല '- ഇങ്ങനെയായിരുന്നു മൻസൂർ അലി ഖാന്‍റെ പ്രസ്​താവന.

മാധ്യമങ്ങളും മറ്റും ജനങ്ങളെ പേടിപ്പിക്കുകയാണെന്നും നടൻ ആരോപിച്ചിരുന്നു. താൻ മാസ്ക് ധരിക്കാറില്ലെന്നും തെരുവിൽ ഭിക്ഷക്കാർക്കൊപ്പവും തെരുവുനായകൾക്കൊപ്പവും കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും എന്നിട്ടും തനിക്ക്​ ഒന്നും വന്നില്ലല്ലോയെന്നും​ മൻസൂർ അലിഖാൻ ചോദിച്ചിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു.

ഇതിനെതിരെ ചെന്നൈ കോർപറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരനാണ്​ പൊലീസിൽ പരാതി നൽകിയത്​. വടപളനി പൊലീസ്​ നടനെതിരെ കേസെടുക്കുകയും ചെയ്​തു. പൊതു സമൂഹത്തിൽ ഭീതിയും പകർച്ച വ്യാധിയും പടർത്താൻ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകൾ ചേർത്താണ്​ കേസെടുത്തത്​.

കേസിൽ മുൻകൂർ ജാമ്യം തേടി മൻസൂർ അലി ഖാൻ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്നാണ്​ മദ്രാസ്​ ഹൈകോടതിയെ സമിപിച്ചത്​. തന്‍റെ പ്രസ്​താവന കാരണം ആരെങ്കിലും പൊതു താൽപര്യത്തിന്​ എതിരായി പ്രവർത്തിച്ചുവെന്ന്​ എഫ്​.ഐ.ആറിൽ പറയുന്നില്ലെന്നും മൻസൂർ അലി ഖാൻ ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടികാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mansoor ali khanactor vivek
News Summary - mansoor ali khan says that speech was an imotional ouburst
Next Story