മേഘ വിസ്ഫോടനം, മണ്ണിടിച്ചിൽ... ഹിമാചൽപ്രദേശിൽ കനത്ത നാശം വിതച്ച് മൺസൂൺ
text_fieldsഷില്ലോങ്: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ വൻനാശം. മണ്ണിടിച്ചിലിലും കെട്ടിടം തകർന്നും 23 പേർ ഇതുവരെ മരണപ്പെട്ടു. മേഘ വിസ്ഫോടനം മിന്നൽ പ്രളയം എന്നിവയെതുടർന്ന് 259 റോഡുകൾ അടച്ചുവെന്നാണ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റർ അറിയച്ചിരിക്കുന്നത്. 614 ട്രാൻസ്ഫോമറുകളുടെയും 130 ജലവിതരണ പദ്ധതികളുടെയും പ്രവർത്തനം നിലച്ചു.
പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയിലും മഴ നാശം വിതച്ചു. 5 നില കെട്ടിടം തകർന്നു. ഏറ്റവും നാശ നഷ്ടമുണ്ടായ മന്ദിയിൽ നിരവധിപേരെ കാണാനില്ല എന്നാണ് ലഭിക്കുന്ന വിവരം.
ജൂണിൽ 135 മില്ലീലിറ്റർ മഴയാണ് ഹിമാചലിൽ ലഭിച്ചത്. സാധാരണ ലഭിക്കുന്ന മഴയെക്കാൾ 34 ശതമാനം കൂടുതലാണ് ഇത്. മലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഗവൺമെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

