Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഴിയരികിൽ...

വഴിയരികിൽ അറുത്തുമാറ്റിയ തല കണ്ടെത്തിയ സംഭവം; കേസിൽ വഴിത്തിരിവ്​

text_fields
bookmark_border
crime
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ റോഡരികിൽ നിന്ന്​ അറുത്തുമാറ്റിയ നിലയിൽ തല കണ്ടെത്തിയ കേസിൽ വഴിത്തിരിവ്​. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ കേസ്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്​. വ്യാഴാഴ്ചയാണ്​ അറുത്തുമാറ്റിയ തല റോഡരികിൽ കിടക്കുന്നുവെന്ന വിവരം വഴിയാത്രക്കാർ​ പൊലീസിനെ അറിയിച്ചത്​. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പള്ളിക്ക്​ സമീപമായിരുന്നു ഇത്​​.

തുടർന്ന്​ പൊലീസ്​ അന്വേഷണം ആരംഭിക്കുകയും ഗുഗുലോത്തു രാജു എന്നയാളാണ്​ കൊല്ലപ്പെട്ടതെന്ന്​ സ്ഥിരീകരിക്കുകയും ചെയ്​തു. പിന്നീട്​ പ്രദേശത്തെ സി.സി.ടി.വി കാമറകളിൽ പരിശോധന നടത്തിയപ്പോൾ തെരുവുനായയാണ്​ തല കൊണ്ടു വന്നിട്ടതെന്ന്​ ​കണ്ടെത്തി.

ഇയാളുടെ മറ്റ്​ ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുക്കുകയും ചെയ്​തു​. ട്രെയിനിടിച്ചാണ്​ രാജു കൊല്ലപ്പെട്ടതെന്നാണ്​ പൊലീസ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Man's severed head lies on road in Telangana; dog seen dropping it
Next Story