Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർക്കിങ് തർക്കം: യു.പിയിൽ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു

text_fields
bookmark_border
parking dispute
cancel

ലഖ്നോ: യു.പിയിലെ ഗാസിയാബാദിൽ പാർക്കിങ് തർക്കത്തിനെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. 35കാരനായ വരുൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് രാത്രിയാണ് കൊലപാതകം നടന്നത്. സംഭവം ​കണ്ട് കൊണ്ടിരുന്ന ഒരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

യുവാവും രണ്ട് സുഹൃത്തുക്കളും കൂടി രാത്രിഭക്ഷണം കഴിക്കുന്നതിനാണ് എത്തിയത്. ഇതിനിടെ പാർക്കിങ് സംബന്ധിച്ച് തർക്കമുണ്ടാവുകയായിരുന്നു. വരുണിന്റെ വാഹനം മൂലം തൊട്ടടുത്തുള്ള വാഹനത്തിലുള്ളവർക്ക് ഡോർ തുറക്കാം സാധിച്ചിരുന്നില്ല. ഇതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. തുടർന്ന് തർക്കത്തിനിടെ ഒരാൾ വരുണിനെ കല്ലുകൊണ്ട് അടിക്കുകയായിരുന്നു.

ഇയാളെ ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അ​ക്രമത്തിന് പിന്നാലെ പ്രതിയും കൂട്ടാളികളും ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man's head smashed with brick over parking dispute in UP's Ghaziabad
Next Story