യുവാവിന്‍റെ കൈ അജ്ഞാതർ വെട്ടിമാറ്റി കൊണ്ടുപോയി; പിന്നീട് തിരികെ നൽകി
text_fieldsകുരുക്ഷേത്ര (ഹരിയാന): ഹരിയാനയിലെ കുരുക്ഷേത്രയിൽ യുവാവിന്‍റെ കൈ അജ്ഞാതർ വെട്ടിമാറ്റി കൊണ്ടുപോയി. സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരുക്ഷേത്ര ഹവേലിയിലാണ് സംഭവം. അറുത്തുമാറ്റിയ കൈ പിന്നീട് തിരിച്ചുവാങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ജുഗുനു എന്ന യുവാവാണ് ക്രൂരതക്കിരയായത്. മുഖം മറച്ച പന്ത്രണ്ടോളം പേർ കുരുക്ഷേത്ര ഹവേലിയിൽ കടന്ന് യുവാവിനെ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല എന്ന് ഡി.എസ്.പി രാംദത്ത് നായിൻ പറഞ്ഞു. ഇയാളുടെ മൊഴി രേഖപ്പെടുത്തുമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

