Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനോഹർ പരീക്കറിന്‍റെ...

മനോഹർ പരീക്കറിന്‍റെ മകൻ ഉത്​പൽ പരീക്കർ ബി.ജെ.പി വിട്ടു; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും പ്രഖ്യാപനം

text_fields
bookmark_border
മനോഹർ പരീക്കറിന്‍റെ മകൻ ഉത്​പൽ പരീക്കർ ബി.ജെ.പി വിട്ടു; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും പ്രഖ്യാപനം
cancel

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ മകൻ ഉത്​പൽ പരീക്കർ ബി.ജെ.പി വിട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ പിതാവ്​ മത്സരിച്ചിരുന്ന പനാജി സീറ്റ്​ നിഷേധിച്ചതോടെയാണ്​ ഉത്​പൽ ബി.ജെ.പിയിൽ നിന്നും പടിയിറങ്ങിയത്​. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം ആദർശങ്ങൾക്ക്​ അനുസരിച്ചുള്ള നിലപാടെടുക്കാൻ സമയമായെന്നും​ അദ്ദേഹം പറഞ്ഞു.

പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പാർട്ടി അംഗങ്ങളിൽ നിന്ന്​ മാത്രമല്ല പൊതുജനങ്ങളിൽ നിന്നും തനിക്ക്​ പിന്തുണ കിട്ടുന്നുണ്ടെന്ന്​​ ഉത്​പൽ പരീക്കർ പറഞ്ഞു. എന്നാൽ, പാർട്ടി തനിക്ക്​ സീറ്റ്​ നിഷേധിച്ചു. അവസരവാദിയായ ഒരാൾക്കാണ്​ പനാജിയിൽ ഇപ്പോൾ സീറ്റ്​ നൽകാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ്​ സ്വതന്ത്ര നിലപാടുമായി മുന്നോട്ട്​ പോകാൻ തീരുമാനിച്ചത്​. ഇനി തന്‍റെ ഭാവി പനാജിയിലെ ജനങ്ങൾ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്​ തവണ ഗോവ മുഖ്യമന്ത്രിയായ പരീക്കർ 2019ലാണ്​ അന്തരിച്ചത്​. കഴിഞ്ഞ 25 വർഷക്കാലവും പരീക്കർ പനാജിയിൽ നിന്നാണ്​ മത്സരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Utpal ParrikarAssembly Election 2022
News Summary - Manohar Parrikar's Son, Denied Ticket From Father's Goa Seat, Quits BJP
Next Story