Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീകറുടെ...

പരീകറുടെ സത്യ​പ്രതിജ്​ഞ ഇന്ന്​

text_fields
bookmark_border
പരീകറുടെ സത്യ​പ്രതിജ്​ഞ ഇന്ന്​
cancel

പനാജി: ഗോവ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്​ കേന്ദ്രപ്രതിരോധ മന്ത്രിസ്​ഥാനം മനോഹർ പരീകർ രാജിവെച്ചു.  ചൊവ്വാഴ്​ച പരീകർ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേൽക്കും. ​പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ്​ ബി.ജെ.പി സർക്കാർ രൂപവത്​കരിക്കുന്നത്​. എ​േട്ടാ ഒമ്പതോ എം.എൽ.എമാരും ഇദ്ദേഹത്തോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്​ഞ ചെയ്യുമെന്നാണ്​ സൂചന. ഗോവ ഫോർവേഡ്​ പാർട്ടിയിലെയും മഹാരാഷ്​ട്ര ഗോമന്തക്​ പാർട്ടിയിലെയും രണ്ടുപേർ വീതവും രണ്ട്​ സ്വതന്ത്രരും സത്യപ്രതിജ്​ഞ ചെയ്യുമെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ വിനയ്​ ടെണ്ടുൽകർ പറഞ്ഞു. ബി.ജെ.പിയിൽനിന്ന്​ നിലവിലെ ഉപമുഖ്യമന്ത്രി ഫ്രാൻസിസ്​ ഡിസൂസയും മറ്റൊരു എം.എൽ.എയും സത്യപ്രതിജ്​ഞ ചെയ്യും. ഇദ്ദേഹത്തി​​െൻറ ​േപര്​ ചൊവ്വാഴ്​ച രാവിലെ പ്രഖ്യാപിക്കുമെന്ന്​ വിനയ്​ ടെണ്ടുൽകർ പറഞ്ഞു.  

40 അംഗ ഗോവ നിയമസഭയിൽ ഭൂരിപക്ഷത്തിന്​ 21 സീറ്റാണ്​ ​േവണ്ടത്​. എന്നാൽ, 13 സീറ്റ്​ മാത്രമാണ്​ ബി.ജെ.പിക്ക്​​ ലഭിച്ചത്​. ഗോവ ഫോർവേഡ്​ പാർട്ടിയുടെയും മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടിയുടെയും രണ്ട്​ സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചാണ്​ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി അധികാരം പിടിച്ചെടുത്തത്​. 17 സീറ്റുമായി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും മറ്റ്​ പാർട്ടികളുടെ പിന്തുണനേടാൻ കോൺ​ഗ്രസിന്​ കഴിഞ്ഞില്ല. മൂന്ന്​ അംഗങ്ങളുള്ള ഗോവ ഫോർവേഡ്​ പാർട്ടിയുടെ പിന്തുണ കോൺഗ്രസ്​ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയുടെ നേതൃത്വത്തിൽ നടത്തിയ തിരക്കിട്ട നീക്കത്തിലൂടെ കോൺഗ്രസ്​ പ്രതീക്ഷകളെ അട്ടിമറിക്കുകയായിരുന്നു. അതേസമയം, പാർട്ടി എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച്​ ഗോവ ഫോർവേഡ്​ പാർട്ടി അധ്യക്ഷൻ പ്രഭാകർ ടിം​ബ്​ലെ രാജിവെച്ചു.

 13 ബി.ജെ.പി എം.എൽ.എമാരും പിന്തുണക്കുന്ന മറ്റ്​ എം.എൽ.എമാരും ഞായറാഴ്​ച വൈകുന്നേരം ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗവർണർ സർക്കാറുണ്ടാക്കാൻ മനോഹർ പരീകറെ ക്ഷണിച്ചത്​. ​ബോംബെ െഎ.​െഎ.ടിയിൽനിന്ന്​ എൻജിനീയറിങ്​ ബിരുദം നേടിയ പരീകർ 2012ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയത്തിലേക്ക്​ നയിച്ചു. തുടർന്ന്​ മുഖ്യമന്ത്രിയായ അദ്ദേഹം 2014ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി. 2000 മുതൽ 2002 വരെയും 2002 മുതൽ 2005 വരെയും പരീകർ മുഖ്യമന്ത്രിയായിരുന്നു.

കോ​ൺ​ഗ്ര​സ്​ ഹ​ര​ജി ഇ​ന്ന്​ പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യ​ല്ലാ​തി​രു​ന്നി​ട്ടും ഗ​വ​ർ​ണ​ർ ബി.​ജെ.​പി​യെ ക്ഷ​ണി​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കും. ഹോ​ളി അ​വ​ധി​യാ​ണെ​ങ്കി​ലും ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്​. ​േഖ​ഹാ​ർ പ്ര​ത്യേ​ക ബെ​ഞ്ചി​ന്​ രൂ​പം​ന​ൽ​കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar Parrikar
News Summary - manohar parrikar
Next Story