Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീകറെ രാജിവെക്കാൻ ...

പരീകറെ രാജിവെക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്ന്​ ഗോവ മന്ത്രി

text_fields
bookmark_border
പരീകറെ രാജിവെക്കാൻ  ബി.ജെ.പി അനുവദിക്കുന്നില്ലെന്ന്​ ഗോവ മന്ത്രി
cancel

പനാജി: മുഖ്യമന്ത്രി മനോഹർ പരീകറെ രാജിവെക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഗോവ മന്ത്രി വിജയ്​ സർദേശായി. ഗോവ ഫോർവേഡ്​ പാർട്ടി തലവനും കൃഷി വകുപ്പ്​ മന്ത്രിയുമാണ്​ വിജയ്​ സർദേശായി. ഗണേശ ചതുർഥി ആഘോഷത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത്​ തന്നെ പരീകർ രാജിസന്നദ്ധ അറിയിച്ചിരുന്നു. ചില വകുപ്പുകൾ മറ്റ്​ മന്ത്രിമാർക്ക്​ കൈമാറാനും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബി.ജെ.പി നേതൃതത്വം ഇതിന്​ എതിര്​ നിൽക്കുകയായിരുന്നുവെന്നാണ്​ മന്ത്രിയുടെ ആ​േരാപണം.

നേരത്തെ, മുഖ്യമന്ത്രി പരീകറി​​​​െൻറ രാജി​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സംസ്ഥാത്ത്​ ഭരണസ്​തംഭനം ഉണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യം ഉന്നയിച്ചത്​. ഇതിനായി മാർച്ച്​ സംഘടിപ്പിച്ചിരുന്നു.

പാൻ​ക്രിയാസിലെ അർബുദബാധയെ തുടർന്ന്​ ഡൽഹി ഒാൾ ഇന്ത്യ മെഡിക്കൽ സയൻസിലെ ചികിൽസക്ക്​ ശേഷം മടങ്ങിയെത്തിയ പരീകർ ഗോവയിലെ വസതിയിൽ വിശ്രമത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaManohar Parrikarmalayalam newsGoa Forward Party
News Summary - Manohar Parrikar wanted to resign, BJP didn’t let him-India news
Next Story