Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ മുഖ്യമന്ത്രിയായി...

ഗോവ മുഖ്യമന്ത്രിയായി പരീക്കർ​ തുടരും; മന്ത്രിസഭ അഴിച്ചു പണിയും

text_fields
bookmark_border
ഗോവ മുഖ്യമന്ത്രിയായി പരീക്കർ​ തുടരും; മന്ത്രിസഭ അഴിച്ചു പണിയും
cancel

മുംബൈ: ഗോവയിൽ സർക്കാർ വീഴുമെന്ന പേടിയിൽ ഉപമുഖ്യമന്ത്രി, ഏകോപന സമിതി തുടങ്ങിയ നീക്കങ്ങളിൽനിന്ന്​ ബി.ജെ.പി നേതൃത്വം പിന്മാറി. ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിലിരുന്ന്​ മനോഹർ പരീകർ തന്നെ ഗോവ ഭരിക്കും. പരീകർ തന്നെ ഗോവ മന്ത്രിസഭയെ നയിക്കുമെന്ന്​ പാർട്ടി കോർ കമ്മിറ്റി ചർച്ചയിൽ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ ട്വിറ്ററിൽ വ്യക്​തമാക്കി. എന്നാൽ, മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പരീകർക്ക്​ പകരക്കാരനെയോ ഉപമുഖ്യമന്ത്രിയെയോ കണ്ടെത്താൻ ബി.ജെ.പി നേതൃത്വത്തിന്​ കഴിഞ്ഞില്ല. ഘടകകക്ഷികളായ മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടിയെയും ഗോവ ഫോർവേഡ്​ പാർട്ടിയെയും മൂന്ന്​ സ്വതന്ത്രന്മാരെയും മാത്രമല്ല പാർട്ടി എം.എൽ.എമാരെപ്പോലും അനുനയിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ആശുപത്രിയിൽ ഇരുന്ന്​ പരീകർ ദൈനംദിന കാര്യങ്ങളിൽ ഇടപെടുമെന്നും മന്ത്രിമാരും ഉദ്യോഗസ്​ഥരുമായി സംസാരിക്കുമെന്നുമാണ്​ പറയുന്നത്​. എന്നാൽ, ഡൽഹിയിൽ ചെന്ന്​ പരീകറെ കാണാൻ ശ്രമിച്ച മന്ത്രിക്ക്​ അതിന്​ അനുമതി ലഭിച്ചില്ല. മാത്രമല്ല ആരോഗ്യ, ചികിത്സാ വിവരങ്ങളും നൽകിയില്ലെന്നാണ്​ ആരോപണം.


മന്ത്രിസഭ വികസനവും ബി.ജെ.പിക്ക്​ തലവേദനയാകുമെന്നാണ്​ സൂചന. നിലവിൽ പരീകറെ കൂടാതെ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ്​ ഡിസൂസ, പാണ്ഡുരംഗ്​ മദകൈകർ എന്നിവരുടെ ആറു​ വകുപ്പുകളും താൽക്കാലികമായി വഹിക്കുന്നത്​ പരീകറാണ്​. വകുപ്പുകൾ മറ്റു മന്ത്രിമാർക്ക്​ നൽകാനാണ്​ തീരുമാനം. ഫ്രാൻസിസിന്​ പകരം നിലവിൽ സഭ ഉപാധ്യക്ഷനായ മിഖായേൽ ലോബോയെയും പാണ്ഡുരംഗിന്​ പകരം നിലേഷ്​ കബ്രാളിനെയും മന്ത്രിമാരാക്കാനും ആലോചനയുണ്ട്​. സഭ അധ്യക്ഷൻ പ്രമോദ്​ സാവന്തിനെ രാജിവെപ്പിച്ച്​ മന്ത്രിയാക്കാനും ശ്രമമുണ്ട്​. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വീണ്ടും സഭ അധ്യക്ഷ​​​െൻറ തെരഞ്ഞെടുപ്പ്​ പ്രതിസന്ധി രൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaManohar ParrikarAmit Shahmalayalam newsGoa CM
News Summary - Manohar Parrikar To Stay Goa Boss But Cabinet Changes Soon -india news
Next Story